ശ്രീ​ന​ഗ​ർ: ജ​മ്മു​കാ​ഷ്മീ​രി​ലെ കു​പ്‌​വാ​ര​യി​ൽ സൈ​ന്യം നാ​ല് ഭീ​ക​ര​രെ വ​ധി​ച്ചു. ചൊ​വ്വാ​ഴ്ച വൈ​കു​ന്നേ​രം 3.30 ന് ​കു​പ്‌​വാ​ര​യി​ലെ അ​രം​പോ​ര​യി​ലാ​ണ് ഏ​റ്റു​മു​ട്ട​ലു​ണ്ടാ​യ​ത്.

അ​രം​പോ​ര വ​ന​ത്തി​ൽ ഒ​ളി​ച്ച ഭീ​ക​ര​ർ സൈ​ന്യ​ത്തി​ന്‍റെ പ​ട്രോ​ൾ സം​ഘ​ത്തി​നു നേ​ർ​ക്ക് വെ​ടി​യു​തി​ർ​ക്കു​ക​യാ​യി​രു​ന്നു. ഇ​തോ​ടെ സൈ​ന്യം ശ​ക്ത​മാ​യി തി​രി​ച്ച​ടി​ച്ചു. രാഷ്ട്രീയ റൈഫിൾസിന്റെ നേത്രത്വത്തിൽ പ്ര​ദേ​ശ​ത്ത് ഏ​റ്റു​മു​ട്ട​ൽ തു​ട​രു​ക​യാ​ണ്.

മേഖലയിലേക്ക് കൂടുതൽ സൈന്യത്തെ വിന്യസിക്കാൻ തീരുമാനിച്ചിട്ടുണ്ട്. സംഘം ശ്രീനഗറിൽ നിന്ന് പുറപ്പെട്ടുവെന്നാണ് റിപ്പോർട്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ