ശ്രീനഗർ: ജമ്മു കശ്‌മീരിലെ ബന്ദിപ്പോരയിൽ സൈന്യവും ഭീകരരും തമ്മിൽ ഉണ്ടായ ഏറ്റുമുട്ടലിൽ രണ്ട് സൈനികർ കൊല്ലപ്പെട്ടു. നാല് സുരക്ഷാ ഉദ്യോഗസ്ഥർക്ക് ഏറ്റുമുട്ടലിൽ പരുക്കേറ്റിട്ടുണ്ട്. ഇവരിൽ ചിലരുടെ നില ഗുരുതരമാണ്. ഒരു ഭീകരനെ സൈന്യവും വധിച്ചിട്ടുണ്ട്. സൈന്യവും ഭീകരരും ഏറ്റുമുട്ടൽ ഇപ്പോഴും തുടരുകയാണ്.

ബന്ദിപ്പോരയിലെ ജനവാസ മേഖലയിൽ ഒളിച്ചിരുന്ന ഭീകരരെ തിരഞ്ഞിറങ്ങിയ സൈനികർക്ക് നേരെ ഭീകരർ വെടിയുതിർക്കുകയായിരുന്നു. തുടർന്ന് സൈന്യവും ശക്തമായി തിരിച്ചടിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം ഫ്രിസാലിൽ നടന്ന ഏറ്റുമുട്ടലിലും രണ്ട് ജവാന്മാർ കൊല്ലപ്പെട്ടിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ