ശ്രീനഗർ: ജമ്മു കശ്മീരിൽ നിയന്ത്രണരേഖയ്ക്കു സമീപം തുടർച്ചയായ രണ്ടാം ദിവസവും വെടിവയ്പ്. പാക് സൈന്യം നടത്തിയ വെടിവയ്പിൽ മലയാളി സൈനികൻ വീരമൃത്യു വരിച്ചു. എറണാകുളം മനക്കുന്നം സ്വദേശിയായ ആന്റണി സെബാസ്റ്റ്യനാണ് (34) പാക് ആക്രമണത്തിൽ കൊല്ലപ്പെട്ടത്.

കൃഷ്ണ ഖാട്ടി സെക്ടറില്‍ തിങ്കളാഴ്ച വൈകിട്ടോടെയാണ് പാക് സൈന്യം വെടിയുതിർത്തത്. സൈന്യത്തിൽ ലാൻസ് നായിക്കായി സേവനമനുഷ്ഠിച്ച് വരികയായിരുന്നു ആന്റണി സെബാസ്റ്റ്യൻ. ഒപ്പമുണ്ടായിരുന്ന സൈനികൻ ഹവിൽദാർ മാരിമുത്തുവിനും വെടിയേറ്റു. ഗുരുതരാവസ്ഥയിലുള്ള ഇദ്ദേഹം പൂഞ്ചിലെ സൈനിക ആശുപത്രിയിൽ ചികിൽസയിലാണ്.

കഴിഞ്ഞ നാല് ദിവസത്തിനിടയിൽ അതിർത്തിയിലുണ്ടായ പാക് വെടിവയ്പിൽ കൊല്ലപ്പെടുന്ന മൂന്നാമത്തെ ഇന്ത്യൻ സൈനികനാണ് ആന്റണി സെബാസ്റ്റ്യൻ.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook