കശ്മീര്‍: ജമ്മു കശ്മീരിലെ കത്തുവയില്‍ മലയാളി പാസ്റ്റര്‍ നടത്തിയ അനാഥാലയത്തില്‍ നിന്ന് 19 കുട്ടികളെ പൊലീസ് രക്ഷപ്പെടുത്തി. ഇതില്‍ 8 പേര്‍ പെണ്‍കുട്ടികളാണ്. അനാഥാലയത്തില്‍ കുട്ടികള്‍ പീഡിപ്പിക്കപ്പെടുന്നു എന്ന പരാതിയെ തുടര്‍ന്ന് പൊലീസ് നടത്തിയ റെയ്ഡിലാണ് കുട്ടികളെ രക്ഷപ്പെടുത്തിയത്.

രക്ഷപ്പെടുത്തിയ കുട്ടികളെ ഗവണ്‍മെന്റിന് കീശിലുള്ള ബാല്‍-ആശ്രമത്തിലേക്ക് മാറ്റിയതായി പൊലീസ് പറഞ്ഞു. ഇവര്‍ പഞ്ചാബ്, ഹിമാചല്‍, ജമ്മു എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ്.

മലയാളി പാസ്റ്റര്‍ ആന്റണി തോമസിനെതിരെ പോക്സോ നിയമപ്രകാരം പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. അതേസമയം, തനിക്കെതിരെയുള്ള കുറ്റാരോപണങ്ങള്‍ തോമസ് നിഷേധിച്ചതായി പൊലീസ് മാധ്യമങ്ങളോട് പറഞ്ഞു. ഈ സ്ഥാപനം നടത്താനുള്ള ഒരു രേഖകളും തോമസിന്റെ കൈവശം ഇല്ല. വൈദികന് പരമാവധി ശിക്ഷ വാങ്ങിക്കൊടുക്കണം എന്നാവശ്യപ്പെട്ട് രാഷ്ട്രീയ ബജ്‌റംഗ്‌ദള്‍ പ്രവര്‍ത്തകര്‍ ജമ്മു പ്രസ്സ് ക്ലബിന് പുറത്ത് പ്രകടനം നടത്തി.

മൊത്തം 21 കുട്ടികളാണ് അനാഥാലയത്തില്‍ ഉണ്ടായിരുന്നത്. ഇതില്‍ രണ്ട് പേര്‍ പഠാൻകോട്ടില്‍ ഒരു വിവാഹചടങ്ങില്‍ പങ്കെടുക്കാന്‍ പോയിരിക്കുകയാണെന്നാണ് പാസ്റ്ററുടെ വാദം.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ