scorecardresearch

വാക്‌സിന്‍ പരീക്ഷണം നിര്‍ത്തി ജോൺസൺ & ജോൺസൺ; വോളണ്ടിയറുടെ ആരോഗ്യനില മോശമായി

പരീക്ഷണത്തിന്റെ ഭാഗമായ ഒരാളുടെ ആരോഗ്യം മേശമായതിനെ തുടര്‍ന്ന് മൂന്നാം ഘട്ട പരീക്ഷണം ഉള്‍പ്പെടെ ഞങ്ങളുടെ എല്ലാ കോവിഡ് വാക്‌സിന്‍ ക്ലിനിക്കല്‍ പരീക്ഷണങ്ങളും താല്‍ക്കാലികമായി നിര്‍ത്തിവെക്കുന്നു

പരീക്ഷണത്തിന്റെ ഭാഗമായ ഒരാളുടെ ആരോഗ്യം മേശമായതിനെ തുടര്‍ന്ന് മൂന്നാം ഘട്ട പരീക്ഷണം ഉള്‍പ്പെടെ ഞങ്ങളുടെ എല്ലാ കോവിഡ് വാക്‌സിന്‍ ക്ലിനിക്കല്‍ പരീക്ഷണങ്ങളും താല്‍ക്കാലികമായി നിര്‍ത്തിവെക്കുന്നു

author-image
WebDesk
New Update
Johnson and Johnson, Johnson and Johnson vaccine, Johnson and Johnson vaccine update, J&J vaccine news, J&J vaccine trial, Indian Express

വാഷിങ്ടൺ: പരീക്ഷണ വിധേയരായവരിൽ ഒരാളുടെ ആരോഗ്യനില മോശമായതിനാൽ കോവിഡ് -19 വാക്സിൻ പരീക്ഷണം താൽക്കാലികമായി നിർത്തിവച്ചതായി ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ ജോൺസൺ & ജോൺസൺ തിങ്കളാഴ്ച പറഞ്ഞു. അവസാന ഘട്ടത്തിലെത്തിയ പരീക്ഷണമാണ് നിർത്തിവച്ചത്.

Advertisment

"പരീക്ഷണത്തിന്റെ ഭാഗമായ ഒരാളുടെ ആരോഗ്യം മേശമായതിനെ തുടര്‍ന്ന് മൂന്നാം ഘട്ട പരീക്ഷണം ഉള്‍പ്പെടെ ഞങ്ങളുടെ എല്ലാ കോവിഡ് വാക്‌സിന്‍ ക്ലിനിക്കല്‍ പരീക്ഷണങ്ങളും താല്‍ക്കാലികമായി നിര്‍ത്തിവെക്കുന്നു," കമ്പനി പ്രസ്താവനയില്‍ പറയുന്നു.

പരീക്ഷണത്തിന് വിധേയമായ ആളുടെ അസുഖം സംബന്ധിച്ച വിവരങ്ങൾ സുരക്ഷാ നിരീക്ഷണ ബോർഡും കമ്പനിയുടെ ക്ലിനിക്കൽ, സുരക്ഷാ ഡോക്ടർമാരും ചേർന്ന് അവലോകനം ചെയ്യുകയും വിലയിരുത്തുകയുമാണെന്ന് കമ്പനി പ്രസ്താവനയിൽ പറഞ്ഞു.

Read More: Covid-19 Vaccine Tracker, Sept 26: ജോൺസൺ & ജോൺസൺ കോവിഡ് വാക്സിൻ ശക്തമായ പ്രതിരോധ ശേഷിയുണ്ടാക്കുന്നതായി കണ്ടെത്തല്‍

Advertisment

പതിനായിരക്കണക്കിന് ആളുകളെ പങ്കെടുപ്പിച്ചുകൊണ്ട് നടക്കുന്ന വലിയ പരീക്ഷണങ്ങളിൽ ഇത്തരം താത്കാലിക വിരാമങ്ങൾ സാധാരണമാണെന്ന് കമ്പനി പറഞ്ഞു. പരീക്ഷണം അവസാനിപ്പിച്ചതല്ലെന്നും, താത്കാലികമായി നിർത്തിവച്ചിരിക്കുക മാത്രമാണെന്നും കമ്പനി കൂട്ടിച്ചേർത്തു.

നേരത്തേ ആസ്ട്രാസെനകയും ഓക്സ്‌ഫോർഡും ചേർന്ന് വികസിപ്പിക്കുന്ന കോവിഡ് വാക്സിൻ പരീക്ഷണവും താത്കാലികമായി നിർത്തിവച്ചിരുന്നു. പരീക്ഷണ വിധേയയായ സ്ത്രീയിൽ നാഡീസംബന്ധമായ രോഗം കണ്ടെത്തിയതിനെ തുടർന്നായിരുന്നു പരീക്ഷണം നിർത്തിവച്ചത്. എന്നാൽ പിന്നീട് ഇത് പുനരാരംഭിച്ചു.

നേരത്തേ പ്രസിദ്ധീകരിച്ച ഇടക്കാല ഫലങ്ങൾ പ്രകാരം, ജോൺസൻ & ജോൺസന്റെ ജെഎൻജെ.എൻ പരീക്ഷണാത്മക കോവിഡ് വാക്സിന്റെ ഒരു ഡോസ് തന്നെ കൊറോണ വൈറസിനെതിരെ ശക്തമായ പ്രതിരോധ ശേഷിയുണ്ടാക്കുന്നതായി കണ്ടെത്തിയിരുന്നു.

മോഡേണ ഇങ്ക് എം‌ആർ‌എൻ‌എയും ഫൈസർ ഇങ്ക് പി‌എഫ്‌ഇഎനും രണ്ട് ഡോസ് നൽകുമ്പോൾ ജോൺസൺ & ജോൺസൺ ഒറ്റ ഡോസ് മതി എന്നതാണ് കമ്പനിയുടെ അവകാശവാദം. എന്നാൽ രോഗബാധിതരിൽ മുന്നിൽ നിൽക്കുന്ന വയോജനങ്ങളിൽ, ചെറുപ്പക്കാരിലേതെന്നതു പോലെ വാക്സിൻ ഫലപ്രദമാകുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല.

ജൂലൈയിൽ വാക്സിൻ കുരങ്ങുകളിൽ പരീക്ഷണം നടത്തിയിരുന്നു. ഒരു ഡോസ് മാത്രമായിരുന്നു കുത്തിവച്ചത്. ക്ലിനിക്കൽ ട്രയലിൽ യുഎസ് ഗവൺമെന്റിന്റെ പിന്തുണയോടെയാണ് ആയിരം പേരിൽ പരീക്ഷണം നടത്തിയത്.

സെപ്റ്റംബർ മാസത്തിൽ ജോൺസൻ & ജോൺസൺ 60,000 പേരിലാണ് അവസാനഘട്ട പരീക്ഷണം ആരംഭിച്ചത്. ഈ വർഷം അവസാനത്തോടെയോ അടുത്ത വർഷം ആദ്യമോ ഫലം അറിയാൻ സാധിക്കും എന്നായിരുന്നു പ്രതീക്ഷ.

മൂന്നാം ഘട്ടത്തിലേക്ക് പ്രവേശിച്ച നാലാമത്തെ കമ്പനിയാണ് ജോൺസൺ & ജോൺസൺ. അസ്ട്രാസെനെക്ക, ഫൈസർ, മോഡേണ എന്നിവയുടെ വാക്സിനുകൾ ഇതിനകം തന്നെ യു‌എസിൽ മൂന്നാം പരീക്ഷണങ്ങൾക്ക് വിധേയമായിക്കൊണ്ടിരിക്കുകയാണ്.

Read in English: J&J pauses Covid-19 vaccine trials due to unexplained illness in participant

Covid Vaccine

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: