/indian-express-malayalam/media/media_files/uploads/2020/08/vaccine-2.jpg)
വാഷിങ്ടൺ: ജോൺസൻ & ജോൺസന്റെ ദീർഘകാലമായി കാത്തിരുന്ന സിംഗിൾ ഷോട്ട് വാക്സിൻ 66 ശതമാനം ഫലപ്രദമെന്ന് കമ്പനി. വാക്സിന്‍ മൂന്ന് രാജ്യങ്ങളിലായി 44,000 ഓളം സന്നദ്ധപ്രവര്‍ത്തകരിലാണ് പരീക്ഷിച്ചത്. മൂന്നാംഘട്ട ക്ലിനിക്കല്‍ പരീക്ഷണങ്ങളില്‍ 66 ശതമാനം ഫലപ്രാപ്തി കാണിച്ചതായി കമ്പനി പ്രസ്താവനയില്‍ പറഞ്ഞു.
യുഎസിലും മറ്റ് ഏഴ് രാജ്യങ്ങളിലും സിംഗിൾ-ഷോട്ട് വാക്സിൻ കഠിനമായ അസുഖം തടയുന്നതിൽ മൊത്തത്തിൽ 66% ഫലപ്രദമാണെന്നും ഏറ്റവും ഗുരുതരമായ ലക്ഷണങ്ങളിൽ നിന്ന് 85% കൂടുതൽ പ്രതിരോധമുണ്ടെന്നും ജെ & ജെ വെള്ളിയാഴ്ച പറഞ്ഞു. ഈ വാക്‌സിന് അമേരിക്കയില്‍ അംഗീകാരം ലഭിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതോടെ അമേരിക്കയില്‍ അംഗീകാരം ലഭിക്കുന്ന മൂന്നാമത്തെ വാക്‌സിനായി ഇത് മാറും.
ഭൂമിശാസ്ത്രപരമായ ചില വ്യതിയാനങ്ങൾ ഉണ്ടായിരുന്നു. അമേരിക്കയില്‍ വാക്‌സിന്‍ 72 ശതമാനവും ലാറ്റിനമേരിക്കയില്‍ 66 ശതമാനവും ദക്ഷിണാഫ്രിക്കയില്‍ 57 ശതമാനവും ഫലപ്രദമാണെന്നും കമ്പനി പറഞ്ഞു.
അമേരിക്കയില്‍ നിലവില്‍ അംഗീകാരം ലഭിച്ചിരിക്കുന്ന ഫൈസര്‍, മൊഡേണ കോവിഡ് വാക്‌സിനുകളേക്കാള്‍ ഫലപ്രാപ്തി കുറവാണെങ്കിലും ഒറ്റ ഡോസ് മാത്രം നല്‍കിയാല്‍ മതി എന്നതാണ് ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സന്റെ വാക്‌സിനെ വ്യത്യസ്തമാക്കുന്നത്.
ഫ്രിഡ്‌ജിലെ അന്തരീക്ഷത്തിൽ സൂക്ഷിക്കാൻ കഴിയുന്നതാണ് ഈ വാക്‌സിൻ. ഒരു തവണ മാത്രം ഉപയോഗിക്കാവുന്ന വാക്‌സിൻ ആണ് ജോൺസൺ ആന്റ് ജോൺസന്റെത്. മറ്റ് വാക്‌സിനുകൾ മൂന്ന് നാല് ആഴ്‌ചകൾക്കകം വീണ്ടും പരീക്ഷണത്തിനായി കുത്തിവയ്‌ക്കേണ്ടതുണ്ട്. ഈ വാക്‌സിൻ ഫലപ്രദവും സുരക്ഷിതവുമാണെങ്കിൽ രോഗനിയന്ത്രണത്തിൽ ലോകമാകെ ഉപകാരപ്പെടുമെന്ന് വിദഗ്ധർ പറയുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.