scorecardresearch

ജിയോ വരിക്കാര്‍ക്കും എട്ടിന്റെ പണി; കോള്‍, ഡാറ്റ നിരക്കുകള്‍ വര്‍ധിപ്പിക്കും

മറ്റ് മൊബൈല്‍ സേവന ദാതാക്കള്‍ക്കൊപ്പം ടെലികോം രംഗത്തെ സാമ്പത്തിക പ്രതിസന്ധി മറികടക്കാനും അതിനെ ശക്തിപ്പെടുത്താനുമായി സര്‍ക്കാരിനൊപ്പം പ്രവര്‍ത്തിക്കുമെന്ന് ജിയോ

മറ്റ് മൊബൈല്‍ സേവന ദാതാക്കള്‍ക്കൊപ്പം ടെലികോം രംഗത്തെ സാമ്പത്തിക പ്രതിസന്ധി മറികടക്കാനും അതിനെ ശക്തിപ്പെടുത്താനുമായി സര്‍ക്കാരിനൊപ്പം പ്രവര്‍ത്തിക്കുമെന്ന് ജിയോ

author-image
WebDesk
New Update
Jio, ജിയോ, Reliance Jio, റിലയൻസ് ജിയോ, ie malayalam, ഐഇ മലയാളം

ന്യൂഡല്‍ഹി: എയര്‍ടെല്‍, വോഡഫോണ്‍, ഐഡിയ എന്നിവര്‍ മൊബൈല്‍ നിരക്ക് വര്‍ധിപ്പിക്കുമെന്ന് അറിയിച്ചതിനു പിന്നാലെ വരിക്കാരെ ആശങ്കയിലാഴ്ത്തി ജിയോയും. ഫോണ്‍ കോള്‍, ഡാറ്റാ നിരക്കുകള്‍ ഉയര്‍ത്താന്‍ ജിയോ തീരുമാനിച്ചു. മറ്റ് മൊബൈല്‍ സേവന ദാതാക്കള്‍ക്കൊപ്പം ടെലികോം രംഗത്തെ സാമ്പത്തിക പ്രതിസന്ധി മറികടക്കാനും അതിനെ ശക്തിപ്പെടുത്താനുമായി സര്‍ക്കാരിനൊപ്പം പ്രവര്‍ത്തിക്കുമെന്ന് ജിയോ അറിയിച്ചു.

Advertisment

അടുത്ത ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ മൊബൈല്‍ താരിഫ് ഉയര്‍ത്തുമെന്നും ജിയോ അറിയിച്ചിട്ടുണ്ട്. നിരക്ക് വര്‍ധന രാജ്യത്തെ ഡിജിറ്റല്‍ വിപ്ലവത്തെ ബാധിക്കാത്ത രീതിയിലായിരിക്കുമെന്നും ജിയോ അറിയിച്ചു.

Read Also: ജെഎന്‍യു എന്ന പ്രതിപക്ഷം

ഐഡിയ അടക്കമുള്ള മറ്റ് സേവന ദാതാക്കള്‍ കഴിഞ്ഞ ദിവസമാണ് താരിഫ് ഉയര്‍ത്തുന്ന കാര്യം അറിയിച്ചത്. ഡിസംബറിലാണ് ഐഡിയ, വോഡഫോണ്‍, എയര്‍ടെല്‍ എന്നിവര്‍ കോള്‍, ഡാറ്റാ നിരക്കുകള്‍ വര്‍ധിപ്പിക്കുക.

വരുമാനത്തില്‍ ഭീമമായ നഷ്ടം നേരിടുകയും സാമ്പത്തികമായ വെല്ലുവിളികള്‍ തുടരുകയും ചെയ്യുന്ന സാഹചര്യത്തിലാണ് മൊബെെൽ സേവന ദാതാക്കളുടെ തീരുമാനം. എന്നാൽ, എത്ര ശതമാനം വര്‍ധനവ് നിരക്കിലുണ്ടാവുമെന്ന് കമ്പനികള്‍ വ്യക്തമാക്കിയിട്ടില്ല. നിലവിലെ ചാര്‍ജുകളേക്കാള്‍ മൂന്നിരട്ടി വരെ നിരക്കില്‍ വര്‍ധനവുണ്ടാവുമെന്നാണ് റിപ്പോർട്ടുകൾ.

Idea Jio

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: