ന്യൂഡല്‍ഹി: ഗുജറാത്ത് എംഎല്‍എ ജിഗ്നേഷ് മേവാനി വീണ്ടും അറസ്റ്റില്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ട്വീറ്റ് ചെയ്തതിന് പിന്നാലെ കഴിഞ്ഞ ദിവസം മേവാനിയെ അറസ്റ്റ് ചെയ്തിരുന്നു. പ്രസ്തുത കേസില്‍ ജാമ്യം ലഭിച്ചതിന് മണിക്കൂറുകള്‍ക്ക് ശേഷമായിരുന്നു മേവാനിയെ വീണ്ടും അറസ്റ്റ് ചെയ്തത്. ഉദ്യോഗസ്ഥരെ കയ്യേറ്റം ചെയ്തു എന്നാണ് പുതിയ കേസ്.
ഉദ്യോഗസ്ഥനെ ഔദ്യോഗിക ചുമതലകളില്‍ നിന്ന് പിന്തിരിപ്പിക്കുന്നതിനായി മുറിവേൽപ്പിക്കുക, ആക്രമണം അല്ലെങ്കില്‍ ബലപ്രയോഗം നടത്തുക എന്നിവയുമായി ബന്ധപ്പെട്ട വകുപ്പുകൾ പ്രകാരമാണ് മേവാനിക്കെതിരെ കേസെടുത്തതെന്ന് പൊലീസ് പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ട്വീറ്റ് ചെയ്ത കേസിൽ മേവാനിയെ അസം പൊലീസ് കഴിഞ്ഞയാഴ്ചയായിരുന്നു അറസ്റ്റ് ചെയ്തിരുന്നു. അസമിലെ കൊക്രജാർ ജില്ലയിലെ കോടതിയാണ് ജാമ്യം നല്‍കിയത്.
ഇതിനു പിന്നാലെ മേവാനിക്കെതിരെ മറ്റൊരു കേസ് ഫയൽ ചെയ്തിട്ടുണ്ടെന്നും അദ്ദേഹത്തെ വീണ്ടും അറസ്റ്റ് ചെയ്യാൻ സാധ്യതയുണ്ടെന്നും സംശയിക്കുന്നതായി അദ്ദേഹത്തിന്റെ അഭിഭാഷകർ പറഞ്ഞിരുന്നു.
കോൺഗ്രസിന്റെ ലീഗൽ സെൽ മേധാവിയും മേവാനിയെ സഹായിക്കുന്ന സംഘത്തിന്റെ ഭാഗവുമായ മനോജ് ഭഗവതിയും ബാർപേട്ടയിൽ മറ്റൊരു കേസ് ഫയൽ ചെയ്തതായി വിവരം ലഭിച്ചിരുന്നു. “അവനെ മോചിപ്പിക്കാൻ സാധ്യതയില്ല,” ഭഗവതി പറഞ്ഞു.
കോൺഗ്രസിന്റെ ലീഗല്‍ സെല്‍ മേധാവിയായ മനോജ് ഭഗവതിയും ബാർപേട്ടയിൽ മറ്റൊരു കേസ് ഫയൽ ചെയ്തതായി വിവരം ലഭിച്ചിതായി പറഞ്ഞിരുന്നു. മേവാനിയെ മോചിപ്പിക്കാൻ സാധ്യതയില്ല എന്നായിരുന്നു മനോജിന്റെ പ്രതികരണം.
Also Read: രാജ്യത്തെ 90 കോടി തൊഴിലാളികളില്‍ ഭൂരിഭാഗവും ജോലി അന്വേഷണം നിര്‍ത്തുന്നു: റിപ്പോര്‍ട്ട്