/indian-express-malayalam/media/media_files/uploads/2017/12/jignesh-mevani3.jpg)
ന്യൂഡല്‍ഹി : ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ മണ്ഡലമായ ഗോരഖ്പൂരില്‍ ദളിത് പെണ്‍കുട്ടി തീക്കൊളുത്തി ജീവനൊടുക്കിയ സംഭവത്തില്‍ യോഗിയെ കടന്നാക്രമിക്കുകയാണ് ഗുജറാത്ത് അസംബ്ലിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ജിഗ്നേഷ് മേവാനി. മൂന്ന് യുവാക്കള്‍ മര്‍ദ്ദിക്കുകയും പീഡിപ്പിക്കുകയും ചെയ്തതിനെ തുടര്‍ന്നാണ് ഗോരഖ്പൂരിലെ പെണ്‍കുട്ടി ജീവനൊടുക്കുന്നത്.
"ഗുഡ് മോര്‍ണിങ് സര്‍ നരേന്ദ്രമോദി : ഞാന്‍ ഗുഡ്മോര്‍ണിങ് പറഞ്ഞിരിക്കുന്നു. ഇനി നിങ്ങളുടെ പ്രിയപ്പെട്ട മുഖ്യമന്ത്രി യോഗിആദിത്യനാഥിന്‍റെ റിപ്പോര്‍ട്ട് കാര്‍ഡ് നോക്കുക. റോമിയോമാരുടെ ശല്യത്തെ തുടര്‍ന്ന് ഉത്തര്‍പ്രദേശില്‍ ഒരു ചെറുപ്പക്കാരി ജീവനൊടുക്കിയിരിക്കുന്നു. നിങ്ങളുടെ ആന്‍റി റോമിയോ സ്ക്വാഡ് സ്ത്രീകളുടേയും പെണ്‍കുട്ടികളുടെയും രക്ഷയക്കാണോ അതോ കമിതാക്കളെ ശല്യപ്പെടുത്താനാണോ അതോ മറ്റൊരു 'ജൂംല' ആണോ ? " ഗുജറാത്തിലെ വഡ്ഗാമില്‍ നിന്നുമുള്ള എംഎല്‍എ ട്വീറ്റ് ചെയ്തു.
Good morning Sir @narendramodi : I said GM so now pls check below report card of ur fav CM@myogiadityanath : young lady burnt up herself because of harassment of Romeos in UP,
Is ur Anti Romeo Squad 4
protection of women & girls or disturbing lovers or जुमला from another CM. https://t.co/Y8lRScIC1W— Jignesh Mevani (@jigneshmevani80) December 30, 2017
മുഖ്യമന്ത്രിയായ ശേഷം ബലാത്സംഗം ലൈംഗിക അക്രമങ്ങള്‍ എന്നിവയെ ചെറുക്കാന്‍ എന്ന ഉദ്ദേശത്തോടെ യോഗി ആദിത്യനാഥ് ആരംഭിച്ച സംഭവമാണ് ആന്‍റി റോമിയോ സ്ക്വാഡ്.
മൂന്ന് യുവാക്കള്‍ ചേര്‍ന്ന് മര്‍ദ്ദിക്കുകയും പീഡിപ്പിക്കുകയും ചെയ്തു എന്നാരോപിച്ചാണ് ബുധനാഴ്ചയാണ് ഗോരഖ്പൂരിലെ പതിനേഴുകാരിയായ ദളിത്‌പെണ്‍കുട്ടി ജീവനൊടുക്കാന്‍ ശ്രമിച്ചത്. ബിആര്‍ഡി മെഡിക്കല്‍ കോളേജില്‍ 70ശതമാനം പൊള്ളലേറ്റ് ചികിത്സയില്‍ കഴിയുന്ന പെണ്‍കുട്ടി ഇപ്പോഴും അത്യാസന നിലതരണം ചെയ്തിട്ടില്ല.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.