അ​ഹ​മ്മ​ദാ​ബാ​ദ്: ഗുജറാത്തിലെ ദലിത് നേതാവ് ജിഗ്നേഷ് മേവാനിക്കെതിരായ ജാമ്യമില്ല അറസ്റ്റ് വാറന്റ് കോടതി പിൻവലിച്ചു. പ്രതിഷേധ സമരത്തിന്റെ ഭാഗമായി ഡൽഹി രാജധാനി എക്സ്പ്രസ് തടഞ്ഞ സംഭവത്തിലായിരുന്നു മേവാനിക്ക് അറസ്റ്റ് വാറന്റ്. ഇക്കഴിഞ്ഞ തിങ്കളാഴ്ച കോടതിയിൽ ഹാജരാകാനായിരുന്നു നിർദ്ദേശം.

എന്നാൽ ഗുജറാത്ത് തിരഞ്ഞെടുപ്പിൽ നാമനിർദ്ദേശ പത്രിക നൽകാൻ പോയതിനാലാണ് കോടതിയിൽ ഹാജരാകാൻ സാധിക്കാതിരുന്നതെന്ന് ജിഗ്നേഷ് മേവാനിയുടെ അഭിഭാഷകൻ കോടതിയിൽ പറഞ്ഞിരുന്നു. ഈ വാദം അംഗീകരിച്ചാണ് കോടതി മേവാനിക്ക് ഇളവ് നൽകിയത്.

ഇന്നലെ മേ​വാ​നി കോ​ട​തി​യി​ൽ ഹാ​ജ​രാ​യി​രു​ന്നു. കേ​സ് പ​രി​ഗ​ണ​ന​യ്ക്കു​വ​രു​ന്ന ഡി​സം​ബ​ർ ഒ​മ്പ​തി​നു ഹാ​ജ​രാ​കു​ന്ന​തി​ൽ​ നി​ന്നും മേ​വാ​നി​യെ കോ​ട​തി ഒ​ഴി​വാ​ക്കിയിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ