scorecardresearch

ഡിസ്‌കൗണ്ട് ചോദിച്ചു, ഇല്ലെന്ന് മറുപടി; സെയിൽസ്‌മാന്മാരെ വെടിവച്ച് കൊന്നു

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മണ്ഡലത്തിലെ പ്രധാന മാളിലാണ് സംഭവം

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മണ്ഡലത്തിലെ പ്രധാന മാളിലാണ് സംഭവം

author-image
WebDesk
New Update
ഡിസ്‌കൗണ്ട് ചോദിച്ചു, ഇല്ലെന്ന് മറുപടി; സെയിൽസ്‌മാന്മാരെ വെടിവച്ച് കൊന്നു

വാരണാസി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മണ്ഡലമായ ഉത്തർപ്രദേശിലെ വാരണാസിയിൽ വസ്ത്രവിൽപ്പനശാലയിലെ സെയിൽസ്‌മാന്മാരായ രണ്ട് യുവാക്കൾ വെടിയേറ്റ് മരിച്ചു. ദീപാവലിക്ക് വസ്ത്രം എടുക്കാൻ കടയിലെത്തിയ യുവാവാണ് ഇരുവരെയും വെടിവച്ച് കൊലപ്പെടുത്തിയത്.

Advertisment

വാരണാസിയിലെ ജെഎച്ച്‌വി മാളിലാണ് സംഭവം നടന്നത്. ഇന്നലെ വൈകിട്ടായിരുന്നു ആക്രമണം. സംഭവത്തിൽ മറ്റ് രണ്ട് പേർക്ക് കൂടി പരുക്കേറ്റിട്ടുണ്ട്.

വസ്ത്രം വാങ്ങിയ ശേഷം പണം നൽകാൻ എത്തിയപ്പോഴാണ് തർക്കം ഉണ്ടായതെന്നാണ് വിവരം. വസ്ത്രത്തിന് ഡിസ്‌കൗണ്ട് നൽകാനാവില്ലെന്ന് വ്യക്തമാക്കിയതാണ് വെടിയുതിർക്കാൻ കാരണമെന്നാണ് പ്രാഥമിക വിവരം. സെയിൽസ്‌മാന്മാരായ സുനിൽ, ഗോപി എന്നിവർ സംഭവസ്ഥലത്ത് തന്നെ മരിച്ചു. പരുക്കേറ്റ ഗോലു, വിശാൽ എന്നിവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവരുടെ നില അതീവ ഗുരുതരമാണ്.

ഏറ്റവും തിരക്കേറിയ സമയത്താണ് മാളിൽ ആക്രമണം നടന്നത്. പൊലീസെത്തി ഉടൻ തന്നെ കട സീൽ ചെയ്തു. പിന്നീട് മാളിൽ നിന്ന് ആളുകളെ ഒഴിപ്പിച്ചു.

Advertisment
Shooting Murder

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: