/indian-express-malayalam/media/media_files/2025/10/26/sadar-hospital-chaibasa-hiv-2025-10-26-13-21-46.jpg)
ഫയൽ ഫൊട്ടോ
റാഞ്ചി: ജാർഖണ്ഡിലെ ചൈബാസയിൽ യുവതിക്കും ഭർത്താവിനും കുട്ടിക്കും അടക്കം ഒരു കുടുംബത്തിലെ മൂന്ന് പേർക്ക് എച്ച്ഐവി രോഗബാധ സ്ഥിരീകരിച്ചു. 2023-ൽ ചൈബാസയിലെ സർക്കാർ ആശുപത്രിയിൽ നടന്ന പ്രസവ ശസ്ത്രക്രിയയ്ക്കിടെ യുവതി രക്തം സ്വീകരിച്ചതിലൂടെയാണ് രോഗബാധ ഉണ്ടായതെന്ന് കുടുംബം ആരോപിച്ചു.
2023 ജനുവരിയിൽ ചൈബാസ സദർ ആശുപത്രിയിൽ വെച്ചായിരുന്നു യുവതിയുടെ ആദ്യ പ്രസവം. ജില്ലയിലെ ഏക രക്തബാങ്കായ ഈ സർക്കാർ ആശുപത്രിയിൽ നിന്നായിരുന്നു യുവതി രക്തം സ്വീകരിച്ചത്. 2024 ജൂണിൽ യുവതി രണ്ടാമതും ഗർഭിണിയായപ്പോൾ നടത്തിയ പതിവ് പരിശോധനകളിലാണ് എച്ച്ഐവി ബാധ കണ്ടെത്തിയത്. തുടർന്ന് നടത്തിയ പരിശോധനയിൽ ഭർത്താവിനും രോഗം സ്ഥിരീകരിച്ചു.
Also Read: തമിഴ്നാട് 2026: കരുത്ത് കാട്ടാൻ ഡിഎംകെ, തന്ത്രങ്ങളുമായി എഐഎഡിഎംകെ-ബിജെപി സഖ്യം, വെല്ലുവിളിയായി വിജയ്
ഇതേ ആശുപത്രിയിൽ രക്തം സ്വീകരിച്ച തലസ്സീമിയ രോഗ ബാധിതരായ അഞ്ചു കുട്ടികൾക്ക് നേരത്തെ എച്ച്ഐവി സ്ഥിരീകരിച്ച സംഭവം രാജ്യവ്യാപകമായി ചർച്ചയായിരുന്നു. സാമൂഹികമായ ഒറ്റപ്പെടുത്തലുകൾ ഭയന്നാണ് ദമ്പതികൾ ഇത്രയും കാലം രോഗവിവരം പുറത്തുപറയാതിരുന്നത്. രണ്ടാമത്തെ കുട്ടിക്കും എച്ച്ഐവി ബാധയുണ്ടാകുമോ എന്ന ആശങ്കയിലാണെന്ന് കുടുംബം പറയുന്നു.
Also Read: പരമോന്നത നേതാവിനെ ലക്ഷ്യമിട്ടാൽ അമേരിക്കയുമായി യുദ്ധത്തിന് മടിക്കില്ലെന്ന് ഇറാൻ പ്രസിഡന്റ്
സംഭവം നിർഭാഗ്യകരമാണെന്നും കുടുംബത്തിന് ആവശ്യമായ ചികിത്സയും സാമ്പത്തിക സഹായവും ഉറപ്പാക്കുമെന്നും ആരോഗ്യ സെക്രട്ടറി അജയ് കുമാർ അറിയിച്ചു. വിഷയത്തിൽ വിശദമായ അന്വേഷണം നടത്താൻ സിവിൽ സർജനോടും ബന്ധപ്പെട്ട ഉദ്യോഗസ്ഥരോടും നിർദ്ദേശിച്ചിട്ടുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
Read More: ഗാസ സമാധാന ദൗത്യം: നരേന്ദ്ര മോദിയെ 'ബോർഡ് ഓഫ് പീസിലേക്ക്' ക്ഷണിച്ച് ഡോണാൾഡ് ട്രംപ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.


/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us