ന്യൂഡല്‍ഹി: കല്‍ക്കരി അഴിമതിക്കേസില്‍ ജാര്‍ഖണ്ഡ് മുന്‍ മുഖ്യമന്ത്രി മധു കോഡ, കൽക്കരി വകുപ്പ് മുൻ സെക്രട്ടറി എച്ച്.സി.ഗുപ്ത, ജാര്‍ഖണ്ഡ് മുന്‍ ചീഫ് സെക്രട്ടറി അശോക് കുമാര്‍ ബസു എന്നിവര്‍ കുറ്റക്കാരാണെന്ന് പ്രത്യേക സിബിഐ കോടതി. കേസില്‍ നാളെ ശിക്ഷാ വിധി പറയും.

2008ൽ സ്വകാര്യകമ്പനികൾക്ക് കൽക്കരി ഖനികൾ ചുളുവിലയ്ക്ക് അനുവദിച്ചതാണ് കേസിന് കാരണമായത്. അമർകോണ്ട മുർഗോഡൽ കൽക്കരി ഖനി ഇടപാടിൽ 380 കോടി രൂപയുടെ അഴിമതി നടന്നതായി സിബിഐ കണ്ടെത്തിയിരുന്നു. ജാര്‍ഖണ്ഡിലെ രാജ്ഹാര കല്‍ക്കരി ബ്ലോക്ക് അനുവദിച്ച വിനി അയേൺ ആൻഡ് സ്റ്റീൽ ഉദ്യോഗ് ലിമിറ്റഡിന്‍റെ രണ്ട് ഉദ്യോഗസ്ഥരെയും ചാർട്ടേഡ് അക്കൗണ്ടിനെയും കോടതി വെറുതെ വിട്ടിട്ടുണ്ട്.

വിധി ദിനത്തില്‍ എല്ലാ പ്രതികളോടും കോടതിയില്‍ ഹാജരാകണമെന്ന് സിബിഐ കോടതി ജഡ്ജി ഭാരത് പ്രസാദ് നിര്‍ദേശിച്ചിരുന്നു. കോടതിയില്‍ ഹാജരായതിനെ തുടര്‍ന്ന് എട്ട് പ്രതികള്‍ക്കും കോടതി നേരത്തേ ജാമ്യം അനുവദിച്ചിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ