റാഞ്ചി: ജാര്‍ഖണ്ഡിലെ സിംദേഗ ജില്ലയിലെ കോലേബിറ നിയമസഭാ മണ്ഡലത്തിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ജയിച്ചതായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചു. ജാര്‍ഖണ്ഡില്‍ ബിജെപിയുടെ തുടര്‍ച്ചയായ മൂന്നാമത്തെ ഉപതെരഞ്ഞെടുപ്പ് തോല്‍വിയാണ് ഇന്നത്തേത്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായ നമന്‍ ബിക്സല്‍ കോന്‍ഗരി ബി.ജെ.പിയുടെ ബസന്ത് സോറെങിനെ 9658 വോട്ടുകള്‍ക്കാണ് പരാജയപ്പെടുത്തിയത്.

20 റൗണ്ട് വോട്ടുകളും എണ്ണിയപ്പോള്‍ കോന്‍ഗരിയ്ക്ക് 40,343 വോട്ടും സോറങ്ങിന് 30,685 വോട്ടുകളുമാണ് ലഭിച്ചത്. സ്ഥലം എംഎല്‍എയായ ഇനോസ് എക്കയുടെ ഭാര്യ മേനന്‍ എക്കയ്ക്ക് 16,445 വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്. ഡിസംബര്‍ 20നാണ് കോലെബിരയില്‍ നിയമസഭാ ഉപതിരഞ്ഞെടുപ്പ് വോട്ടെടുപ്പ് നടന്നത്. ഒരു സ്കൂള്‍ അധ്യാപകന്റെ കൊലപാതകത്തില്‍ മന്ത്രി എനോസ് എക്ക ശിക്ഷിക്കപ്പെട്ടതോടെയാണ് തിരഞ്ഞെടുപ്പ് നടന്നത്.

അതേസമയം ഗുജറാത്തിലെ ജാസ്ദാൻ മണ്ഡലത്തിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ 20000ത്തോളം വോട്ടുകൾക്ക് ബി.ജെ.പി സ്ഥാനാർത്ഥി വിജയിച്ചു. 1690ൽ സംസ്ഥാനം രൂപീകരിച്ചതിന് ശേഷം മൂന്നാമത്തെ തവണ മാത്രമാണ് ഇവിടെ ബി.ജെ.പി വിജയിക്കുന്നത്. ഡിസബംർ 20ന് ജാസ്‌ദാൻ മണ്ഡലത്തിൽ നടന്ന തിരഞ്ഞെടുപ്പ് ബി.ജെ.പിയും കോൺഗ്രസും അഭിമാന പോരാട്ടമായിട്ടാണ് കണ്ടിരുന്നത്. എന്നാൽ ബി.ജെ.പിയുടെ കുൻവാർജി ബാലാവ്‌ലിയ 90,268 വോട്ടുകൾ നേടിയപ്പോൾ കോൺഗ്രസ് സ്ഥാനാർത്ഥിയായ അവ്‌സാർ നാകിയയ്‌ക്ക് 60,565 വോട്ടുകൾ മാത്രമേ നേടാനായുള്ളൂ.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ