ഗോധ (ജാർഖണ്ഡ്): ബിജെപി എംപിയുടെ കാലുകൾ കഴുകിയ വെളളം പാർട്ടി പ്രവർത്തകൻ കുടിക്കുന്നതിന്റെ വീഡിയോ വൈറലായതോടെ വിശദീകരണവുമായി എംപി രംഗത്ത്. തന്നോടുളള പാർട്ടി പ്രവർത്തകരുടെ സ്നേഹം മനസ്സിലാക്കാത്തവരാണ് വിമർശനം ഉന്നയിക്കുന്നതെന്ന് ബിജെപി എംപി നിഷികാന്ത് ദുബെ പറഞ്ഞു.
ഞായറാഴ്ച ഗോധയിലെ പരിപാടിയിൽവച്ചായിരുന്നു സംഭവം. ദുബെ പ്രസംഗം അവസാനിപ്പിച്ചതും പാർട്ടി പ്രവർത്തകനായ പവൻ തളികയിൽവച്ച് ദുബെയുടെ കാലുകൾ കഴുകി തുണികൊണ്ട് തുടച്ചു. അതിനുശേഷം പാത്രത്തിലെ വെള്ളം കുടിക്കുകയായിരുന്നു. പവൻ ഭായ് സിന്ദാബാദ് എന്നു അവിടെയുണ്ടായിരുന്നവർ ഉച്ചത്തിൽ വിളിക്കുകയും ചെയ്തു.
ഇതിന്റെ വീഡിയോ വൈറലായതോടെ ബിജെപി എംപിക്കുനേരെ വിമർശനങ്ങൾ ഉണ്ടായി. ജാർഖണ്ഡിൽ അതിഥികളെ ഇത്തരത്തിൽ സ്വീകരിക്കുന്നത് സ്വാഭാവികമാണെന്നാണ് ബിജെപി എംപി ഇതിനു മറുപടിയായി പറഞ്ഞത്. ഭഗവാൻ കൃഷ്ണനും സുധമയോട് ഇങ്ങനെ ചെയ്തതായി മഹാഭാരതത്തിലുണ്ട്. ഭാവിയിൽ പവന്റെ കാലുകൾ കഴുകാനുളള അവസരം എനിക്കും ലഭിക്കുമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
#WATCH BJP worker washes feet of BJP Godda MP Nishikant Dubey and drinks that water, at an event in Jharkhand's Godda (16.09.18) pic.twitter.com/J2YwazQDhg
— ANI (@ANI) September 17, 2018