റാഞ്ചി: ഇസ്‌ലാമിക് സ്റ്റേറ്റ് എന്ന ഭീകര സംഘടനയുടെ സ്വാധീനത്തിൽ പ്രവർത്തകർ അകപ്പെട്ടെന്ന കാരണം പറഞ്ഞ് ജാർഖണ്ഡിൽ പോപ്പുലർ ഫ്രണ്ടിനെ സംസ്ഥാന സർക്കാർ നിരോധിച്ചു. പൊലീസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.

കേരളത്തിൽ നിന്ന് പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ ഇസ്‌ലാമിക് സ്റ്റേറ്റിൽ ആകൃഷ്ടരായി സിറിയയിൽ പോയി. ഇത് ചൂണ്ടിക്കാട്ടിയാണ് പൊലീസ് നടപടി ആവശ്യപ്പെട്ടത്. ജാർഖണ്ഡിലെ പകുർ ജില്ലയിലാണ് പോപ്പുലർ ഫ്രണ്ടിന് സ്വാധീനമുളളത്.

പോപ്പുലർ ഫ്രണ്ടിന്റെ സ്ഥാപക ദിനാഘോഷ പരിപാടികളുടെ പോസ്റ്ററുകൾ നീക്കം ചെയ്ത പൊലീസ് ഇവിടെ രണ്ട് ദിവസം റൂട്ട് മാർച്ചും നടത്തിയിരുന്നു.വകസ്റ്റഡി മർദ്ദനത്തിനെതിരെ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ കഴിഞ്ഞ ജൂലൈയിൽ ജില്ലാ പൊലീസ് സൂപ്രണ്ടിനെതിരെ പകൂർ ജില്ല മജിസ്ട്രേറ്റിനെ സമീപിച്ചിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook