scorecardresearch

ജാര്‍ഖണ്ഡ് നിയമസഭ തിരഞ്ഞെടുപ്പ് അഞ്ച് ഘട്ടങ്ങളായി; തീയതി പ്രഖ്യാപിച്ചു

ഡിസംബര്‍ 23 നാണ് വോട്ടെണ്ണല്‍

ന്യൂഡല്‍ഹി: ജാര്‍ഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പിന്റെ തീയതികള്‍ പ്രഖ്യാപിച്ചു. അഞ്ച് ഘട്ടമായാണ് തിരഞ്ഞെടുപ്പ് നടക്കുക. ഒന്നാം ഘട്ടം നവംബര്‍ 30 ന് നടക്കും. തുടര്‍ന്ന് ഡിസംബര്‍ ഏഴിന് രണ്ടാം ഘട്ടവും 12 ന് മൂന്നാം ഘട്ടവും 16 ന് നാലാം ഘട്ടവും 20 ന് അഞ്ചാം ഘട്ടവും നടക്കും. ഡിസംബര്‍ 23 നാണ് വോട്ടെണ്ണല്‍. മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷ്ണര്‍ സുനില്‍ അറോറയാണ് തീയതി പ്രഖ്യാപിച്ചത്.

രണ്ടാം മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം തിരഞ്ഞെടുപ്പ് നടക്കുന്ന മൂന്നാമത്തെ സംസ്ഥാനമാണ് ജാര്‍ഖണ്ഡ്. മഹാരാഷ്ട്രയിലും ഹരിയാനയിലുമാണ് നേരത്തെ തിരഞ്ഞെടുപ്പ് നടന്നത്. ബിജെപിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരാണ് ജാര്‍ഖണ്ഡില്‍ ഭരിക്കുന്നത്.

എജെഎസ്‌യു-ബിജെപി സഖ്യമാണ് ജാര്‍ഖണ്ഡില്‍ അധികാരത്തിലുള്ളത്. 2014 ലെ തിരഞ്ഞെടുപ്പില്‍ 81 ല്‍ 35 സീറ്റുകളാണ് ബിജെപി നേടിയത്. എജെഎസ്‌യു 17 സീറ്റുകളും നേടി. രഘുബര്‍ ദാസിന്റെ നേതൃത്വത്തിലാണ് ജാര്‍ഖണ്ഡിലെ ബിജെപി സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്. മഹാരാഷ്ട്ര, ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ പ്രതീക്ഷിച്ച വിജയം നേടാനാകാതെ വന്ന ബിജെപിക്ക് ജാര്‍ഖണ്ഡിലേത് അഭിമാന പോരാട്ടമാണ്.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Jharkhand assembly elections voting in 5 phases from nov 30 counting on dec 23