/indian-express-malayalam/media/media_files/J90xN8FQs59ymU1kuZqn.jpg)
ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ആറാം ഘട്ടത്തിൽ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് കുനാറിൻ്റെ കളംമാറ്റം (Photo: X/ All India Trinamool Congress)
കൊൽക്കത്ത: പാർലമെന്റ് തെരഞ്ഞെടുപ്പിനിടെ ബിജെപിക്ക് തിരിച്ചടിയായി ജാർഗ്രാം എംപി കുനാർ ഹേംബ്രത്ത് ബിജെപി വിട്ട് തൃണൂമൂല്‍ കോണ്‍ഗ്രസില്‍ ചേരുകയായിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ആറാം ഘട്ടത്തിൽ ജാംർഗ്രാമില്‍ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് കുനാറിൻ്റെ കളംമാറ്റം.
പാർട്ടി ദേശീയ ജനറൽ സെക്രട്ടറി അഭിഷേക് ബാനർജിയുടെ സാന്നിദ്ധ്യത്തിലാണ് തൃണമൂൽ കോൺഗ്രസിൽ കുനാർ ഹേംബ്രം അം​ഗത്വമെടുത്തത്. തൃണമൂൽ നേതാവ് മമത ബാനർജിയുടെയും അഭിഷേക് ബാനർജിയുടെയും നേതൃത്വത്തിൽ സംസ്ഥാനത്തിൻ്റെ വികസനത്തിനായി പ്രവർത്തിക്കുമെന്ന് ഹേംബ്രം പറഞ്ഞു.
അതേസമയം, പാർട്ടി വിട്ട കുമാറിന്റെ നടപടിയിൽ പ്രതികരിച്ച് ബിജെപി രം​ഗത്തെത്തി. പാർട്ടി ലോക്സഭാ സീറ്റ് നിഷേധിച്ചതിനെ തുടർന്ന് മാർച്ചിലാണ് കുനാർ ഹേംബ്രം ബിജെപി വിട്ടത്. "കുനാർ ഹേംബ്രത്തിന്റെ പുറത്തുപോകൽ ബിജെപിയെ ഒരു തരത്തിലും ബാധിക്കില്ല. ടിക്കറ്റിന് വേണ്ടിയല്ല, ബഹുജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്ന ആളുകളെ ഞങ്ങൾ സ്വാഗതം ചെയ്യുന്നു. ആരെയെങ്കിലും സ്ഥാനാർത്ഥിയാക്കുന്നത് പാർട്ടിയുടെ തീരുമാനമാണ്," ബിജെപി സംസ്ഥാന വക്താവ് സമിക് ഭട്ടാചാര്യ പറഞ്ഞു.
Read More
- 'നേതാക്കളെ തുറങ്കലിലടച്ചാലും ആശയങ്ങൾ നിലനിൽക്കും'; ബിജെപിക്കെതിരെ അരവിന്ദ് കേജ്രിവാൾ
- 'എട്ടോളം തവണ തല്ലി, മാറിലും വയറിലും ചവിട്ടി'; ബിഭവ് കുമാറിനെതിരായ പരാതിയിൽ സ്വാതി മലിവാളിന്റെ മൊഴി
- ബുർഖയും ഹിജാബും ധരിക്കരുത്; മതപരമായ വസ്ത്രങ്ങൾക്ക് നിരോധനവുമായി ചെമ്പൂർ കോളേജ്
- പരസ്യ ബോർഡ് അപകടം; അറസ്റ്റിലായ കമ്പനി ഉടമയെ കോടതിയിൽ ഹാജരാക്കും
- നൂറോളം പേരുടെ അപകടത്തിനിടയാക്കിയ പരസ്യ ബോർഡിന് അനുമതിയില്ല; ഉടമ ബലാത്സംഗ കേസിലെ പ്രതി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us