/indian-express-malayalam/media/media_files/uploads/2017/05/sachinup.png)
മധുര: ഉത്തർപ്രദേശിൽ ആയുധധാരികളായ കൊളളക്കാർ ഉടമകളെ വെടിവെച്ച് കൊന്ന് ജ്വല്ലറി കൊളളയടിച്ചു. ജ്വല്ലറി ഉടമകളായ രണ്ട് പേരെയും കവർച്ചാ സംഘം കൊലപ്പെടുത്തി. കൊലപാതകത്തിന്റെയും കവർച്ചയുടേയും സിസിടിവി ദൃശ്യങ്ങൾ പൊലീസ് പുറത്തു വിട്ടു.
ഉത്തർപ്രദേശിലെ ക്രമസമാധാനം താറുമാറായെന്നും അരാജകത്വമാണ് സംസ്ഥാനത്ത് നടമാടുന്നതെന്നും ആരോപിച്ച് നിയമസഭാ സമ്മേളനം പ്രതിപക്ഷം അലങ്കോലമാക്കിയതിന് തൊട്ട് പിന്നാലെയാണ് സിസിടിവി ദൃശ്യങ്ങൾ പുറത്ത് വരുന്നത്. സംഭവത്തിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉന്നത തല അന്വേഷണം പ്രഖ്യാപിച്ചു. ഡിജിപിയോട് സംഭവ സ്ഥലം അടിയന്തിരമായി സന്ദർശിക്കാനും മുഖ്യമന്ത്രി നിർദ്ദേശം നൽകി. കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ ജന്മസ്ഥലമായ ഖൊരക്പൂരിൽ ബൈക്കിലെത്തിയ സംഘം മധ്യവയസ്കനെ വെടിവെച്ച് കൊന്ന് എട്ട് ലക്ഷം രൂപ കവർന്നിരുന്നു.
Read More: വിവേചനം കൂടാതെ ജനങ്ങളുടെ ക്ഷേമത്തിന് വേണ്ടി പ്രവര്‍ത്തിക്കുമെന്ന് യോഗി ആദിത്യനാഥ്
സിസിടിവി ദൃശ്യങ്ങൾ പ്രകാരം ജ്വല്ലറിയിൽ വ്യാപാരം നടന്നു കൊണ്ടിരിക്കെയാണ് മുഖം മറച്ച ഒരാൾ തോക്കുമായി ആദ്യമെത്തി കടയുടെ വാതിൽ തള്ളി തുറന്ന് അകത്തേക്ക് കടക്കാൻ ശ്രമിക്കുന്നത്. ഇത് തടയാൻ ശ്രമിച്ചവരെ ഇയാൾ വെടിവെക്കുന്നതും ദൃശ്യങ്ങളിൽ കാണാം. ഇയാൾക്ക് പിന്നാലെ ആറംഗ സംഘത്തിലെ മറ്റുള്ളവരും കടയിലേക്ക് കയറി സ്വർണവും പണവും പൂർണമായും കൊളളയടിക്കുകയായിരുന്നു.
കടയിലെ സന്ദർശകരടക്കം നാല് പേർക്കാണ് വെടിയേറ്റതെന്നും രണ്ട് ഉടമകളും സംഭവ സ്ഥലത്ത് വെച്ച് തന്നെ കൊല്ലപ്പെട്ടുവെന്നും പൊലീസ് അറിയിച്ചു. വെടിയേറ്റ മറ്റു രണ്ട് പേരുടേയും നില ഗുരുതരമാണ്.നാല് കോടിയോളം രൂപയുടെ സ്വർണവും പണവുമാണ് സംഘം കൊളളയടിച്ചതെന്നും പൊലീസ് വ്യക്തമാക്കി.
Read More: യോഗി ആദിത്യനാഥിന്റെ 'വിഐപി' സന്ദർശനം; തങ്ങളെ അപമാനിച്ചെന്ന് വീരമൃത്യു വരിച്ച ജവാന്റെ ബന്ധുക്കൾ
മുഖ്യമന്ത്രിയായി ചുമതലയേറ്റ ശേഷം യോഗി ആദിത്യനാഥ് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയായിരിക്കുകയാണ് ഉത്തർപ്രദേശിലെ ക്രമസമാധാന തകർച്ച.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.