ന്യൂഡൽഹി: ജെറ്റ് എയർവെയ്സിൽ സാമ്പത്തിക പ്രതിസന്ധി തുടരുന്നു. പണം അടയ്ക്കാത്തതിനാൽ ജെറ്റ് എയർവെയ്സിന് ഇന്ധനം നൽകുന്നത് ഇന്ത്യൻ ഓയിൽ കോർപ്പറേഷനും നിർത്തിവച്ചു. ഇന്ന് ഉച്ചയോടെയാണ് ജെറ്റ് എയർവെയ്സിന് ഇന്ധനം നൽകാതെയായത്.
മാർച്ച് 25ന് എസ്ബിഐയുടെ നേതൃത്വത്തിലുള്ള പ്രാദേശിക ബാങ്കുകൾ ജെറ്റ് എയർവേയ്സിന് അടിയന്തിര വായ്പ അനുവദിക്കാമെന്ന് അറിയിച്ചിരുന്നു. 1500 കോടി രൂപയാണ് നൽകാൻ തീരുമാനിച്ചിരുന്നത്. ഇതിന് പകരമായി ജെറ്റ് എയർവേയ്സിൽ 50.1 ശതമാനം ഓഹരി എസ്ബിഐക്ക് നൽകാനും തീരുമാനിച്ചിരുന്നു.