ന്യൂഡല്‍ഹി: അടച്ചുപൂട്ടല്‍ ഭീഷണി നേരിടുന്ന വിമാനക്കമ്പനിയായ ജെറ്റ് എയര്‍വേയ്‌സ് സര്‍വീസുകള്‍ അവസാനിപ്പിച്ചു. അടിയന്തര ആവശ്യത്തിനുള്ള പണം പോലും കണ്ടെത്താന്‍ കഴിയാത്ത സാഹചര്യത്തിലാണ് തീരുമാനം. പ്രതിസന്ധി മറികടക്കാന്‍ അടിയന്തരമായി 400 കോടി രൂപയായിരുന്നു ജെറ്റ് എയര്‍വേയ്‌സിന് ആവശ്യം. എന്നാല്‍, ഈ തുക കണ്ടെത്താനാകാതെ വന്നതോടെ മാനേജ്മെന്റ് സര്‍വീസ് നിര്‍ത്താന്‍ തീരുമാനിക്കുകയായിരുന്നു.

ആഭ്യന്തര – രാജ്യാന്തര സര്‍വീസുകളെല്ലാം നിര്‍ത്തിയതായി ജെറ്റ് എയര്‍വേയ്‌സ് പത്രക്കുറിപ്പില്‍ അറിയിച്ചു. ഇന്നലെ രാത്രിയിലെ മുംബൈ – അമൃത്സര്‍ സര്‍വീസായിരുന്നു അവസാനത്തേത്.

Read in English: Where are my clipped wings,’ Jet Airways’ employees protest after airline grounded

Express Photo by Tashi Tobgyal

ഇന്ധനത്തിനുള്ള അടിയന്തര ധനസഹായം പോലും എവിടെ നിന്നും ലഭ്യമല്ലാത്ത സാഹചര്യത്തിലാണ് സര്‍വീസ് അവസാനിപ്പിക്കാന്‍ നിര്‍ബന്ധിതരായത്. താല്‍ക്കാലികമായി സര്‍വീസുകള്‍ അവസാനിപ്പിക്കുകയാണെന്ന് ആദ്യം അറിയിച്ചിരുന്നെങ്കിലും പൂര്‍ണമായും സര്‍വീസുകള്‍ ഇനിയുണ്ടാകില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

Express Photo by Tashi Tobgyal

അതേസമയം, സര്‍വീസ് നിര്‍ത്തിവച്ചതിനെതിരെ ജീവനക്കാര്‍ പ്രതിഷേധിച്ചു. ഡല്‍ഹിയിലെ ജന്തര്‍ മന്ദറില്‍ ജീവനക്കാര്‍ ഒത്തുകൂടി പ്രതിഷേധ ധര്‍ണ നടത്തി. ജെറ്റ് എയര്‍വേയിസിനെ ആശ്രയിച്ച് ജീവിക്കുന്ന തങ്ങളെ സംരക്ഷിക്കണമെന്നാണ് ജീവനക്കാരുടെ ആവശ്യം. വൈകാരികമായാണ് ജീവനക്കാര്‍ പ്രതിഷേധ പരിപാടിയില്‍ പങ്കെടുത്തത്.

Express Photo by Tashi Tobgyal

1993 മേയ് അഞ്ചിനാണ് ജെയ്റ്റ് എയര്‍വേയ്‌സ് ആരംഭിക്കുന്നത്. മുംബൈയില്‍ നിന്ന് അഹമ്മദാബാദിലേക്ക് പറന്ന 9W321 എന്ന വിമാനമാണ് ജെയ്റ്റ് എയര്‍വേയിസിന്റെ ആദ്യ സര്‍വീസ്. ഒരു കാലത്ത് 120 വിമാനങ്ങളും 600 ഓളം ദിനംപ്രതി സര്‍വീസുകളും ജെറ്റ് എയര്‍വേയ്‌സിന് ഉണ്ടായിരുന്നു. സാമ്പത്തിക ബുദ്ധിമുട്ട് തുടങ്ങിയതോടെ നൂറോളം വിമാനങ്ങള്‍ സര്‍വീസ് അവസാനിപ്പിച്ചിരുന്നു. ഇരുപതിനായിരത്തോളം ജീവനക്കാരാണ് ജെറ്റ് എയര്‍വേയ്‌സിലുണ്ടായിരുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook