വാ​ഷിങ്ടൺ ഡി​സി: ജ​റു​സലേമി​നെ ഇസ്രയേൽ ത​ല​സ്ഥാ​ന​മാ​യി അം​ഗീ​ക​രി​ച്ച യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ള്‍ഡ് ട്രം​പി​ന്‍റെ ന​ട​പ​ടി​യി​ല്‍ പരസ്യ പ്ര​തി​ഷേ​ധവുമായി പലസ്തീൻ. അ​മേ​രി​ക്ക​യി​ലെ ത​ങ്ങ​ളു​ടെ സ്ഥാ​ന​പ​തി​യെ തി​രി​ച്ചു​വി​ളി​ച്ച് കൊണ്ടാണ് പലസ്തീന്റെ പ്രതികരണം.

ഡി​സം​ബ​ര്‍ ആ​ദ്യ​മാ​യി​രു​ന്നു ട്രം​പി​ന്‍റെ പ്ര​ഖ്യാ​പ​നം. ഇ​തി​നെ​തി​രെ പ​ല​സ്തീ​ന്‍കാ​ര്‍ വ​ലി​യ പ്ര​തി​ഷേ​ധം ന​ട​ത്തി​വ​രിക​യാ​ണ്. കി​ഴ​ക്ക​ന്‍ ജ​റു​സലേ​മി​നെ ത​ങ്ങ​ളു​ടെ ഭാ​വി രാ​ജ്യ​ത്തി​ന്‍റെ ത​ല​സ്ഥാ​ന​മാ​യി​ട്ടാ​ണ് പ​ല​സ്തീ​ന്‍കാ​ര്‍ കാ​ണു​ന്ന​ത്. ട്രം​പി​ന്‍റെ സ​മാ​ധാ​ന പ​ദ്ധ​തി അം​ഗീ​ക​രി​ക്കി​ല്ലെ​ന്നു പ​ല​സ്തീ​ൻ നേ​താ​വ് അ​ബ്ബാ​സ് നേ​ര​ത്തെ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook