ലണ്ടൻ: ബ്രി​​ട്ടീ​​ഷ് പാ​​ർ​​ല​​മെ​​ന്‍റ് തെ​​ര​​ഞ്ഞെ​​ടു​​പ്പി​ന്‍റെ വോട്ടെണ്ണൽ തുടങ്ങി. ആദ്യഫലസൂചനകൾ ലേബർ പാർട്ടിക്ക് അനുകൂലമാണ്. ഫലം പുറത്ത് വന്ന 395 സീറ്റിൽ പ്രധാനമന്ത്രി തെരേസ മേയുടെ കണ്‍സർവേറ്റീവ് പാർട്ടി 166 ഇടത്തും ലേബർ പാർട്ടി 181 ഇടത്തും ലീഡ് ചെയ്യുന്നു. സ്കോട്ടീഷ് നാഷണൽ പാർട്ടി 26 സീറ്റും ലിബറൽ ഡെമോക്രാറ്റുകൾ ഒൻപത് സീറ്റും നേടിയിട്ടുണ്ട്.

കേവലഭൂരിപക്ഷം നേടാനായില്ലെങ്കിലും ഏറ്റവും വലിയ ഒറ്റക്കക്ഷിയായി ലേബർ പാർട്ടി മാറുമെന്നാണ് ഇപ്പോഴത്തെ സൂചന. പത്ത് മണിയോടെ പൂർണ ഫലം പുറത്ത് വരും. പാ​​ർ​​ല​​മെ​​ന്‍റി​​ലെ 650 സീ​​റ്റു​​ക​​ളി​​ലേ​​ക്ക് മൊ​​ത്തം മൂ​​വാ​​യി​​രം പേ​​രാ​​ണു മ​​ത്സ​​രി​​ച്ച​​ത്. ജ​​ന​​വി​​ധി തേ​​ടി​​യ​​വ​​രി​​ൽ 56 ഇ​​ന്ത്യ​​ൻ​​വം​​ശ​​ജ​​രും ഉ​​ൾ​​പ്പെ​​ടു​​ന്നു.​​ രാ​​ജ്യ​​ത്തെ 40,000 ബൂ​​ത്തു​​ക​​ളിലാണ് വോട്ടെടുപ്പ് നടന്നത്.

യുറോപ്യൻ യൂണിയനിൽനിന്ന് വിട്ടുപോരാനുള്ള ബ്രെക്സിറ്റ് നടപടികൾക്കു തുടക്കമിട്ട തെരേസാ മേ ഏപ്രിൽ 18ന് തിരഞ്ഞെടുപ്പു പ്രഖ്യാപിച്ചപ്പോൾ ലേബർ പാർട്ടിയെക്കാൾ വ്യക്തമായ ലീഡുണ്ടായിരുന്നു. എന്നാൽ തുടർച്ചയായ ഭീകരാക്രമണങ്ങളും മറ്റും ജനപിന്തുണ കുറച്ചതായാണു ഇപ്പോഴത്തെ ഫലം നൽകുന്ന സൂചന.

2020 വ​രെ അ​ധി​കാ​ര​ത്തി​ൽ തു​ട​രാ​ൻ തെരേസ മേക്ക് ആകുമായിരുന്നു. ഇതിനിടക്കാണ് അ​പ്ര​തീ​ക്ഷി​ത​മാ​യി​ തെ​രേ​സ മേ​ ബ്രി​ട്ട​നി​ൽ ഇ​ട​ക്കാ​ല തെ​ര​ഞ്ഞെ​ടു​പ്പ്​ പ്ര​ഖ്യാ​പി​ച്ച​ത്. വ​ൻ ഭൂ​രി​പ​ക്ഷം നേ​ടി അ​ധി​കാ​ര​ത്തി​ൽ തി​രി​ച്ചെ​ത്താ​മെ​ന്ന ക​ണ​ക്കു​കൂ​ട്ട​ലി​ലായിരുന്നു ഈ ​തീ​രു​മാ​നം. ബ്രെ​ക്​​സി​റ്റ്​ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ സു​ഗ​മ​മാ​യി ആ​രം​ഭി​ക്കാ​നും തെ​ര​ഞ്ഞെ​ടു​പ്പ്​ അ​നി​വാ​ര്യ​മാ​ണെ​ന്നാ​യി​രു​ന്നു മേ​യു​ടെ അ​ഭി​പ്രാ​യം. ബ്രെ​ക്​​സി​റ്റി​നെ അ​നു​കൂ​ലി​ച്ച്​ ജ​നം വോ​ട്ട്​ ചെ​യ്​​ത​തോടെ ഡേ​വി​ഡ്​ കാ​മ​റ​ൺ പ്ര​ധാ​ന​മ​ന്ത്രി​പ​ദം ഒ​ഴി​ഞ്ഞ​പ്പോഴാണ് തെ​രേ​സ അ​ധി​കാ​ര​ത്തി​ലേ​റി​യ​ത്.

Read More : ബ്രിട്ടണിൽ തൂക്ക് സഭ; തെരേസ മേയ്ക്ക് കേവല ഭൂരിപക്ഷം നഷ്ടമായി

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook