ന്യൂഡല്‍ഹി: ജയ്‌ഷെ മുഹമ്മദ് ഭീകരനെ ഡല്‍ഹിയില്‍ പിടികൂടി. 27 കാരനായ സജ്ജാദ് ഖാനെയാണ് ഡല്‍ഹി പൊലീസ് ഇന്ന് അറസ്റ്റ് ചെയ്തത്. ഫെബ്രുവരി 14 ന് പുല്‍വാമയില്‍ നടന്ന ഭീകരാക്രമണത്തിന്റെ ആസൂത്രകരില്‍ ഒരാളാണ് അറസ്റ്റിലായ സജ്ജാദ് ഖാന്‍. ലജ്പത് നഗര്‍ മാര്‍ക്കറ്റിന് അരികില്‍ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാള്‍ക്കെതിരെ നേരത്തെ യുഎപിഎ അടക്കം ചുമത്തപ്പെട്ടിട്ടുള്ളതാണെന്ന് ഡല്‍ഹി പൊലീസ് പറയുന്നു.

Read More: പുല്‍വാമ ആക്രമണം നടന്ന ദിവസം ജിം കോര്‍ബെറ്റില്‍ മോദിയ്ക്കൊപ്പം ഉണ്ടായിരുന്നയാള്‍?

ഭീകരാക്രമണത്തിന്‍റെ മുഖ്യ സൂത്രധാരനായ മുദ്ദാസിർ ഖാന്‍റെ പ്രധാന സഹായിയാണ് ഇയാളെന്നാണ് ഡൽഹി പൊലീസ് പറയുന്നത്. മുദ്ദാസിർ ഖാൻ നേരത്തെ സൈന്യവുമായുള്ള ഏറ്റുമുട്ടലിൽ കശ്മീരിൽ വച്ച് കൊല്ലപ്പെട്ടിരുന്നു. ഡൽഹിയിൽ സ്ലീപ്പർ സെൽ  സ്ഥാപിക്കാൻ മുദ്ദാസിർ ഖാൻ സജ്ജാദിനെ ചുമതലപ്പെടുത്തിയുരന്നതായി ഡിസിപി പ്രമോദ് സിങ് കുശ്വാഹ പറയുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook