/indian-express-malayalam/media/media_files/2025/12/21/epsteen-file111-2025-12-21-10-17-26.jpg)
ജെഫ്രി എപ്‌സ്റ്റീൻ
ഒട്ടാവ: കുപ്രസിദ്ധ ലൈംഗിക കുറ്റവാളി ജെഫ്രി എപ്‌സ്റ്റീൻ തന്റെ ക്രിമിനൽ പശ്ചാത്തലം മറച്ചുവെച്ച് കാനഡയിലെ വാൻകൂവർ പലതവണ സന്ദർശിച്ചിരുന്നതായി വെളിപ്പെടുത്തൽ. യുഎസ് നീതിന്യായ വകുപ്പ് പുറത്തുവിട്ട പുതിയ രേഖകളിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. എന്നാൽ 2018-ൽ കാനഡയിൽ പ്രവേശിക്കാനുള്ള എപ്‌സ്റ്റീന്റെ ശ്രമം അധികൃതർ തടഞ്ഞതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
വെള്ളിയാഴ്ച പുറത്തുവിട്ട എപ്‌സ്റ്റീൻ ഫയലുകൾ ഉദ്ധരിച്ച് കനേഡിയൻ മാധ്യമങ്ങളാണ് വാർത്ത പുറത്തുവിട്ടത്. 2014-നും 2016-നും ഇടയിൽ വാൻകൂവറിലെ ആഡംബര ഹോട്ടലുകളിൽ എപ്‌സ്റ്റീൻ താമസിച്ചിരുന്നതായി ഇമെയിൽ രേഖകൾ വ്യക്തമാക്കുന്നു. പ്രശസ്തമായ ടെഡ് കോൺഫറൻസ് നടക്കുന്ന സമയത്താണ് ഇയാൾ നഗരത്തിൽ എത്തിയിരുന്നത്. തന്റെ സന്ദർശനം രഹസ്യമായി വെക്കാൻ എപ്‌സ്റ്റീൻ പ്രത്യേകം ശ്രദ്ധിച്ചിരുന്നു.
Also Read:ജെഫ്രി എപ്സ്റ്റീൻ കേസിലെ നിർണായക ഫയലുകൾ വെബ്സൈറ്റിൽ നിന്ന് അപ്രത്യക്ഷമായി; വ്യാപക പ്രതിഷേധം
പേര് വെളിപ്പെടുത്താതെ ബുക്കിംഗ്
2015-ൽ വാൻകൂവറിലേക്കുള്ള യാത്രയ്ക്കായി ഹോട്ടൽ ബുക്ക് ചെയ്തപ്പോൾ എപ്‌സ്റ്റീൻ തന്റെ പേര് ഉപയോഗിച്ചിരുന്നില്ല. ടെഡ് കോൺഫറൻസ് നടക്കുന്ന സമയമായതിനാൽ തന്റെ പേര് ബുക്കിംഗുമായി ബന്ധപ്പെടുത്തരുതെന്ന് എപ്‌സ്റ്റീൻ ആവശ്യപ്പെട്ടതായി രേഖകൾ പറയുന്നു. സ്വന്തം സ്വകാര്യ വിമാനത്തിലാണ് ഇയാൾ വാൻകൂവറിലേക്ക് യാത്ര ചെയ്തിരുന്നത്.
2018-ൽ പ്രവേശനം തടഞ്ഞു
2018 ഏപ്രിലിൽ വാൻകൂവറിൽ നടക്കാനിരുന്ന ടെഡ് കോൺഫറൻസിൽ പങ്കെടുക്കാൻ താൽക്കാലിക താമസ അനുമതിക്കായി എപ്‌സ്റ്റീൻ ലോസ് ഏഞ്ചൽസിലെ കനേഡിയൻ കോൺസുലേറ്റിനെ സമീപിച്ചിരുന്നു. എന്നാൽ ഏപ്രിൽ 4-ന് കോൺസുലേറ്റ് ഈ അപേക്ഷ നിരസിച്ചു. അപേക്ഷ വിശദമായി പരിശോധിച്ച ശേഷമാണ് പ്രവേശനം നിഷേധിക്കുന്നതെന്ന് അധികൃതർ അറിയിക്കുകയായിരുന്നു.
Also Read: 'അടുത്ത ആക്രമണം ഭീകരമായിരിക്കും'; ഇറാന് മുന്നറിയിപ്പുമായി ട്രംപ്
2008-ൽ ഫ്ലോറിഡയിൽ പ്രായപൂർത്തിയാകാത്തവർക്കെതിരായ ലൈംഗികാതിക്രമക്കേസിൽ എപ്‌സ്റ്റീൻ ശിക്ഷിക്കപ്പെട്ടിരുന്നു. കാനഡയിലെ നിയമമനുസരിച്ച് ഇത്തരം ക്രിമിനൽ പശ്ചാത്തലമുള്ളവർക്ക് രാജ്യത്തേക്ക് പ്രവേശനം അനുവദനീയമല്ല. ഈ നിയമം ചൂണ്ടിക്കാട്ടിയാണ് 2018-ൽ ഇയാൾക്ക് അനുമതി നിഷേധിച്ചത്.
യുഎസ് നീതിന്യായ വകുപ്പ് പുറത്തുവിട്ട 30 ലക്ഷത്തിലധികം വരുന്ന പുതിയ ഫയലുകളിലാണ് എപ്‌സ്റ്റീന്റെ അന്താരാഷ്ട്ര യാത്രകളെയും ബന്ധങ്ങളെയും കുറിച്ചുള്ള ഞെട്ടിക്കുന്ന വിവരങ്ങൾ ഉള്ളത്.
Read More: യുഎസുമായി ചർച്ചയ്ക്ക് തയ്യാറാണെന്ന് ഇറാൻ; മിസൈൽ പദ്ധതികളിൽ വിട്ടുവീഴ്ചയില്ലെന്ന് വിദേശകാര്യമന്ത്രി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.


/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us