വാഷിങ്ടണ്‍: ഇടക്കാല തിരഞ്ഞെടുപ്പില്‍ ട്രംപിന് തിരിച്ചടി നേരിട്ടതിന് പിന്നാലെ യുഎസ് അറ്റോര്‍ണി ജനറല്‍ ജെഫ് സെഷന്‍സ് രാജിവച്ചു. പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന്‍റെ സമ്മര്‍ദ്ദം കാരണമാണ് സെഷന്‍സിന്‍റെ രാജി. പ്രസിഡന്‍റ് തിരഞ്ഞെടുപ്പിലെ റഷ്യന്‍ ഇടപെടല്‍ അന്വേഷിക്കുന്നതില്‍ നിന്ന് സെഷന്‍സ് പിന്‍മാറിയതാണ് രാജി ആവശ്യപ്പെടാന്‍ കാരണം. സെഷന്‍സിന്‍റെ ഇതുവരെയുള്ള സേവനങ്ങള്‍ക്ക് നന്ദി പറയുന്നുവെന്നും പുതിയ അറ്റോര്‍ണി ജനറലിനെ ഉടന്‍ നിയമിക്കുമെന്നും ഡോണള്‍ഡ് ട്രംപ് ട്വീറ്റ് ചെയ്തു. സെ​ഷ​ന്‍​സി​നു പ​ക​രം മാ​ത്യു വി​റ്റാ​ക്ക​റെ താ​ൽ​ക്കാ​ലി​ക​മാ​യി നി​യ​മി​ച്ചു.

യു​എ​സ് നീ​തി​ന്യാ​യ സം​വി​ധാ​ന​ത്തി​ലെ ഏ​റ്റ​വും ഉ​ന്ന​ത പ​ദ​വി​യാ​ണ് അ​റ്റോ​ർ​ണി ജ​ന​റ​ലി​ന്‍റേ​ത്. ട്രം​പി​നെ​പ്പോ​ലെ തീ​വ്ര വ​ല​തു​പ​ക്ഷ നി​ല​പാ​ടു​ള്ള​യാ​ളാ​യി​രു​ന്നു സെ​ഷ​ൻ​സും. അ​ല​ബാ​മ​യി​ൽ​നി​ന്നു​ള്ള സെ​ന​റ്റ​റാ​യ സെ​ഷ​ൻ​സ് ആ​ദ്യം ട്രം​പ് അ​നു​കൂ​ലി​യാ​യി​രു​ന്നു. സെ​ന​റ്റ് ആം​ഡ് സ​ര്‍​വീ​സ് ക​മ്മി​റ്റി അം​ഗ​മാ​യി​രി​ക്കെ സെ​ഷ​ൻ​സ് റ​ഷ്യ​ന്‍ ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യെ​ന്ന ആ​രോ​പ​ണം അ​മേ​രി​ക്ക​ന്‍ ജ​സ്റ്റിസ് ഡി​പ്പാ​ര്‍​ട്ട്മെ​ന്‍റ് സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. ക​ഴി​ഞ്ഞ വ​ര്‍​ഷം ര​ണ്ട് ത​വ​ണ ജെ​ഫ് സെ​ഷ​ന്‍​സ് റ​ഷ്യ​ന്‍ ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യെ​ന്നാ​ണ് ജ​സ്റ്റിസ് ഡി​പ്പാ​ര്‍​ട്ട്മെ​ന്‍റി​ന്‍റെ റി​പ്പോ​ര്‍​ട്ടി​ലു​ള്ള​ത്.

ഇടക്കാല തിരഞ്ഞെടുപ്പില്‍ ഡോണള്‍ഡ് ട്രംപിനും റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കുമേറ്റത് കനത്ത തിരിച്ചടിയാണ്. ജനപ്രതിനിധി സഭയില്‍ 222 സീറ്റുകളില്‍ ഡെമോക്രാറ്റുകൾ വിജയിച്ചു. റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് 196 സീറ്റുകളാണ് ലഭിച്ചത്. സെനറ്റില്‍ 5 സീറ്റുകള്‍ക്ക് റിപ്പബ്ലിക്കന്‍ പാര്‍ട്ടി മുന്നിലാണ്. അതിനിടെ രാജ്യത്തിന്റെ സാമ്പത്തിക അഭിവൃദ്ധിക്കായി ഒപ്പം നില്‍ക്കണമെന്ന് ട്രംപ് ഡെമോക്രാറ്റുകളോട് ആഹ്വാനം ചെയ്തു.

ഇടക്കാല തിരഞ്ഞെടുപ്പിന് ശേഷമുള്ള ട്രംപിന്‍റെ ആദ്യ പ്രതികരണമാണിത്. രാജ്യത്ത് സാമ്പത്തിക മേഖലയില്‍ അത്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ തന്നോടൊപ്പം ചേരണമെന്നാണ് ട്രംപ് ഡെമോക്രാറ്റുകളോട് ആവശ്യപ്പെട്ടത്. നിലവില്‍ ഡെമോക്രാറ്റുകള്‍ക്ക് അനുകൂലമായ സാഹചര്യമാണ് അമേരിക്കയില്‍ ഒരുങ്ങുന്നതെന്ന് ഇടക്കാല തിരഞ്ഞെടുപ്പിലൂടെ വ്യക്തമാണ്. നിലവില്‍ 26 സീറ്റുകളുടെ ഭൂരിപക്ഷത്തില്‍ ജനപ്രതിനിധി സഭയുടെ നിയന്ത്രണം ഡെമോക്രാറ്റുകളിലെത്തി നില്‍ക്കുകയാണ്.

എട്ട് വര്‍ഷത്തിന് ശേഷമാണ് ജനപ്രതിനിധി സഭ ഡെമോക്രാറ്റുകള്‍ തിരിച്ചുപിടിക്കുന്നത്. വിർജീനിയ, ഫ്ലോറിഡ, പെൻസിൽവാനിയ, കോളറാഡോ തുടങ്ങിയ റിപ്പബ്ലിക്കന്‍ സീറ്റുകള്‍ ഡെമോക്രാറ്റുകള്‍ പിടിച്ചെടുത്തു. നേരത്തെ, ഒബാമയുടെ ഭരണകാലത്താണ് ഡെമോക്രാറ്റുകൾക്ക് ജനപ്രതിനിധി സഭയിൽ ഭൂരിപക്ഷം നഷ്ടപ്പെട്ടത്. തിരഞ്ഞെടുപ്പ് ഫലം ട്രംപ് ഭരണകൂടത്തെ കുറിച്ചുള്ള ഹിത പരിശോധന കൂടിയാണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook