ന്യൂഡല്‍ഹി: ജോയിന്റ് എന്‍ട്രന്‍സ് (മെയിന്‍) പരീക്ഷാഫലങ്ങള്‍ പുറത്തുവിട്ടു. ഔദ്യോഗിക വെബ്സൈറ്റായ jeemain.nic.in, cbseresults.nic.in എന്നീ സൈറ്റുകളില്‍ ഫലം ലഭ്യമാകും. 2018 ഏപ്രില്‍ 8നാണ് എഴുത്തുപരീക്ഷ നടന്നത്. ഓണ്‍ലൈന്‍ പരീക്ഷ ഏപ്രില്‍ 15നും 16നും ആണ് നടന്നത്. സാങ്കേതിക ഇന്‍സ്റ്റിറ്റ്യൂട്ടുകളായ എന്‍ഐടി, ഐഐടി, മറ്റ് കേന്ദ്ര സ്ഥാപനങ്ങളിലുമായി 10 ലക്ഷം വിദ്യാര്‍ത്ഥികളാണ് അണ്ടര്‍ ഗ്രാജുവേഷന് അപേക്ഷ നല്‍കിയത്. രണ്ട് ഘട്ടങ്ങളിലായാണ് പരീക്ഷകള്‍ നടന്നത്. സിബിഎസ്ഇയുടെ കീഴിലും ജോയിന്റ് എന്‍ട്രന്‍സ് എക്സാമിനേഷന്റെ കീഴിലും ആണ് ജോയിന്റ് എന്‍ട്രന്‍സ് എക്സാമിനേഷന്‍ നടന്നത്. വിജയവാഡാ സ്വദേശിയായ ബോഗി സൂരജ് കൃഷ്ണയ്ക്കാണ് അഖിലേന്ത്യാ തലത്തില്‍ ഒന്നാം റാങ്ക്. കെവിആര്‍ ഹേമന്ത് കുമാറിനാണ് രണ്ടാം റാങ്ക്.
മഹാരാഷ്ട്രയില്‍ നിന്നുളള പാര്‍ത്ഥ് ലത്തൂരിയക്കാണ് മൂന്നാം റാങ്ക്. ഇദ്ദേഹത്തിന്റെ മാതാപിതാക്കള്‍ ഡോക്ടര്‍മാരാണ്. ഐഐടി ബോംബെയില്‍ നിന്നും കംപ്യൂട്ടര്‍ സയന്‍സില്‍ ബിരുദം എടുക്കാനാണ് അദ്ദേഹത്തിന്റെ ആഗ്രഹം.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ