/indian-express-malayalam/media/media_files/uploads/2019/04/jee-main-exam-result.jpg)
JEE Main April results 2019: ജെഇഇ (JEE) മെയിന്‍ പരീക്ഷാ ഫലം നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി (എന്‍ടിഎ) പുറത്തുവിട്ടു. പരീക്ഷ എഴുതിയ വിദ്യാർഥികൾ ഔദ്യോഗിക വെബ്സൈറ്റായ jeemain.nic.in, results.nic.in എന്നിവയിലൂടെ ഫലം പരിശോധിക്കാം. പരീക്ഷയുടെ ഓരോ ഘട്ടത്തിലും നടത്തിയ പെർഫോമൻസിന്റെ അടിസ്ഥാനത്തിലാണ് മാർക്ക് നിശ്ചയിച്ചിട്ടുളളത്.
ആകെ 24 വിദ്യാർഥികളാണ് 100 ശതമാനം സ്കോർ നേടിയത്. ഇതിൽ 15 പേർ ജനുവരിയിലെ സെഷനിലും ബാക്കി 9 പേർ ഏപ്രിലിലും നടന്ന സെഷനിലുമാണ് സ്കോർ നേടിയത്. ഓരോ സംസ്ഥാനത്തുനിന്നും ടോപ്പിലെത്തിയ വിദ്യാർഥികളുടെ പട്ടിക എൻടിഎ പുറത്തുവിട്ടിട്ടുണ്ട്. പക്ഷേ ഓൾ ഇന്ത്യ റാങ്ക് ലിസ്റ്റ് ഇതുവരെ പുറത്തുവിട്ടിട്ടില്ല. കേരളത്തിൽനിന്നും വിഷ്ണു വിനോദ് (Application Number- 190310056222) എന്ന വിദ്യാർഥിയാണ് ടോപ്പായത്.
JEE Main result 2019: State-wise topper list
ജെഇഇ പരീക്ഷാ ഫലവുമായി ബന്ധപ്പെട്ട് വ്യാജവെബ്സൈറ്റിന്റെ ലിങ്ക് പ്രചരിക്കുന്നുണ്ട്. jeemainnic.in ഇതാണ് വ്യാജ സൈറ്റ്. jeemain.nic.in എന്നതാണ് ഔദ്യോഗിക വെബ്സൈറ്റ്. രണ്ടും തമ്മിൽ ഒരു ഡോട്ടിന്റെ (.) വ്യത്യാസം മാത്രമേയുളളൂ. ഇത് വിദ്യാർഥികളിൽ ആശയക്കുഴപ്പം ഉണ്ടാക്കിയിട്ടുണ്ട്.
ഐഇഇ ഫലം പരിശോധിക്കേണ്ട വിധം
Step 1: ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക
Step 2: ഹോം പേജിൽ JEE Main result ക്ലിക്ക് ചെയ്യുക
Step 3: ഒരു പുതിയ പേജ് തുറക്കും
Step 4: റോൾ നമ്പരും ബാക്കി വിവരങ്ങളും നൽകുക
Step 5: ഫലം പരിശോധിച്ചശേഷം ഡൗൺലോഡ് ചെയ്യുക
ജെഇഇ മെയിനിൽ ടോപ്പായ 2,24,000 പേർക്ക് മാത്രമേ ജെഇഇ അഡ്വാൻസ്ഡ് 2019 പരീക്ഷ എഴുതാൻ കഴിയൂ. ഈ വര്‍ഷം 935741 പേരാണ് പരീക്ഷ എഴുതിയിരിക്കുന്നത്. ഏപ്രില്‍ എട്ട് മുതല്‍ 12 വരെയായിരുന്നു പരീക്ഷ നടന്നത്. എൻജിനീയറിങ് കോഴ്‌സുകളില്‍ 6543 പേരുടെ വര്‍ധനവുണ്ടായിട്ടുണ്ട്. എന്നാല്‍ ആര്‍ക്കിടെക്ച്ചറില്‍ 10285 പേരുടെ കുറവുണ്ടായിട്ടുണ്ട്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.