ജെഇഇ മെയിന്‍ പരീക്ഷാ ഫലം ഇന്ന് നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി (എന്‍ടിഎ) പുറത്ത് വിടും. ഫലം ഔദ്യോഗിക വെബ്ബ് സൈറ്റായ jeemain.nic.in ല്‍ ലഭ്യമാകുന്നതായിരിക്കുമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

വെബ്ബ് സൈറ്റില്‍ നല്‍കിയിരിക്കുന്ന ടൈം ടേബിള്‍ പ്രകാരം ജെഇഇ മെയിന്‍ പേപ്പര്‍ 1 ന്റെ ഫലം ചൊവ്വാഴ്ചയും പേപ്പര്‍ 2 ന്റെ ഫലം മെയ് 15 നുമായിരിക്കും പബ്ലിഷ് ചെയ്യുക.

JEE Main April results 2019: ജെഇഇ മെയിൻ പരീക്ഷാ ഫലം പ്രഖ്യാപിച്ചു

ഈ വര്‍ഷം 935741 പേരാണ് പരീക്ഷ എഴുതിയിരിക്കുന്നത്. ഏപ്രില്‍ എട്ട് മുതല്‍ 12 വരെയായിരുന്നു പരീക്ഷ നടന്നത്.

എഞ്ചിനയറിങ് കോഴ്‌സുകളില്‍ 6543 പേരുടെ വര്‍ധനവുണ്ടായിട്ടുണ്ട്. എന്നാല്‍ ആര്‍ക്കിട്ടെക്ച്ചറില്‍ 10285 പേരുടെ കുറവുണ്ടായിട്ടുണ്ട്.
Read More in English

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook