NTA JEE Main 2019: ജോയിന്റ് എൻട്രൻസ് എക്സാമിന്റെ (JEE) രണ്ടാമത്തെയും അവസാനത്തെയും മെയിൻ പരീക്ഷകൾ ആരംഭിച്ചു കഴിഞ്ഞു. എൻജിനീയറിങ് കോഴ്സുകളായ ബി ഇ, ബി ടെക് കോഴ്സുകളിലേക്കുള്ള പരീക്ഷ ഇന്ന് നടക്കും.
ജോയിന്റ് എൻട്രൻസ് എക്സാം എഴുതുന്ന വിദ്യാർത്ഥികൾക്ക് നാഷ്ണൽ ടെസ്റ്റിങ് ഏജൻസി നൽകിയിരിക്കുന്ന നിർദേശങ്ങൾ ബാധകമാണ്. റിപ്പോർട്ട് ചെയ്യുന്നത് മുതൽ വസ്ത്രധാരണം വരെ നിരവധി കാര്യങ്ങളാണ് എൻടിഎ നിർദേശിച്ചിരിക്കുന്നത്. മതിയായ സുരക്ഷ പരിശോധനകൾ ഇല്ലാതെ ആരെയും തന്നെ പരീക്ഷ എഴുതാൻ അനുവദിക്കുന്നതുമല്ല.
അഡ്മിറ്റ് കാർഡ്: സെക്യൂരിറ്റി സ്റ്റാഫിന് വിദ്യാർഥികളെ തിരിച്ചറിയുന്നതിനും അകത്തേക്ക് പ്രവേശനം അനുവദിക്കുന്നതിനുമാണ് അഡ്മിറ്റ് കാർഡ്. നേരത്തെ പരീക്ഷാർത്ഥികളിൽ എത്തിച്ചിരിക്കുന്ന അഡ്മിറ്റ് കാർഡിൽ സമയക്രമങ്ങൾ വ്യക്തമായി പ്രതിപാദിച്ചിട്ടുണ്ട്. ഇത് അനുസരിച്ച് വേണം വിദ്യാർത്ഥികൾ പരീക്ഷയ്ക്കെത്തുവാൻ.
നിരോധിച്ചിരിക്കുന്ന വസ്തുക്കൾ: പരീക്ഷ ഹാളിൽ പ്രവേശിക്കുന്നതിന് മുമ്പായി താഴെ പറയുന്ന വസ്തുക്കൾ ഒഴിവാക്കേണ്ടതുണ്ട്. ഇൻസ്ട്രമെന്റ്/ജിയോമെട്രി/പെൻസിൽ ബോക്സ്, ഹാൻഡ് ബാഗ്, പെഴ്സ്, മറ്റ് പേപ്പറുകൾ, മൊബൈൽ ഫോൺ, ഇയർ ഫോൺ, മൈക്രോ ഫോൺ, പേജർ, കാൽക്കുലേറ്റർ, ഡോക്യുപെൻ, സ്ലൈഡ് റൂൾസ്, ലോഗ് ടേബിൾസ്, ക്യാമറ, ടേപ്പ് റെക്കോർഡർ, ഇലക്ട്രോണിക് വാച്ച്, എന്നീ വസ്തുക്കൾ പരീക്ഷ ഹാളിൽ കയറ്റാൻ അനുവദിക്കുന്നതല്ല.
പേപ്പർ II ന് വിദ്യാർത്ഥികൾക്ക് ജിയോമെട്രി ബോക്സ് സെറ്റും, പെൻസിൽ, എറേസർ, കളർ പെൻസിൽ, ക്രയോൺസ് എന്നിവ ഉപയോഗിക്കാവുന്നതാണ്. വാട്ടർ കളർ ഉപയോഗിക്കാൻ അനുമതിയില്ല.
തീർച്ചയായും കൈയ്യിൽ കരുതേണ്ട സാധനങ്ങൾ: താഴെപറയുന്ന രേഖകൾ എടുക്കാൻ മറക്കരുത്
അഡ്മിറ്റ് കാർഡിന്റെ പ്രിന്റ്ഔട്ട്
രണ്ട് പാസ്പോർട്ട് സൈസ് ഫൊട്ടോ
ഐഡി പ്രൂഫ്(ഒറിജിനലും ഫോട്ടോകോപ്പിയും)