വിവിധ എഞ്ചിനിയറിങ് കോഴ്സുകളുടെ പ്രവേശനത്തിനായി നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി (എന്‍ടിഎ)നടത്തുന്ന ജെഇഇ മെയിന്‍ പരീക്ഷ ഞായറാഴ്ചയാണ് നടക്കുന്നത്. ഒമ്പതു ലക്ഷം വിദ്യാര്‍ത്ഥികളാണ് ഇത്തവണ പരീക്ഷ എഴുതുന്നത്. രണ്ടു തവണയായി പരീക്ഷ നടത്തുന്നതു കൊണ്ട് ജനുവരിയില്‍ പരീക്ഷയ്ക്കായി അപേക്ഷിച്ചിരിക്കുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണം കഴിഞ്ഞ വര്‍ഷത്തെക്കാള്‍ കുറവാണ്. ഇത്തവണ മുതല്‍ എന്‍ടിഎ ആണ് പരീക്ഷ നടത്തുന്നത് എന്നതിനാല്‍ പുതിയ പരിക്ഷാകരങ്ങളുമുണ്ട്.
JEE Mains 2019: പരീക്ഷയ്ക്ക് പോകുമ്പോള്‍ കരുതേണ്ടവ
അഡ്മിറ്റ് കാര്‍ഡ് A4 വലിപ്പത്തിലുള്ള പേപ്പറില്‍ പ്രിന്റ് ഔട്ട് എടുക്കുക . പ്രിന്റ്ഔട്ട് കഴിയുന്നതും കളറില്‍ എടുക്കുക.
2) അറ്റന്‍ഡന്‍സ് ഷീറ്റില്‍ ഒട്ടിക്കാനായി, പരീക്ഷയ്ക്ക് അപേക്ഷിച്ചപ്പോള്‍ അപ്ലോഡ് ചെയ്ത പാസ്പോര്‍ട്ട് സൈസ് ഫോട്ടോയുടെ ഒരു കോപ്പി
3) വിദ്യാര്‍ഥിയുടെ ഫോട്ടോയുള്ള അംഗീകൃത തിരിച്ചറിയല്‍ കാര്‍ഡിന്റെ ഒറിജിനല്‍, പാന്‍കാര്‍ഡ്, ഡ്രൈവിങ് ലൈസന്‍സ്, വോട്ടര്‍ തിരിച്ചറിയല്‍ കാര്‍ഡ്, പാസ്പോര്‍ട്ട്, ആധാര്‍ കാര്‍ഡ് എന്നിവയിലൊന്നാകാം.
4) ഭിന്നശേഷി വിഭാഗത്തിനുള്ള ഇളവുതേടുന്നപക്ഷം അധികാരപ്പെടുത്തിയിട്ടുള്ള ഉദ്യോഗസ്ഥന് നല്കിയ പി.ഡബ്ല്യു.ഡി. സര്‍ട്ടിഫിക്കറ്റ് കൊണ്ടുപോകണം.
JEE Mains 2019: പരീക്ഷയ്ക്കു പോകുമ്പോള്‍ ഒഴിവാക്കേണ്ടവ
പെന്‍, പെന്‍സില്‍, പേപ്പര്‍, പെന്‍സില്‍ ബോക്സ് തുടങ്ങിയ സ്റ്റേഷനറി വസ്തുക്കള്‍ പരീക്ഷാ ഹാളില്‍ കൊണ്ടു പോകരുത്.
സ്കൂളുകളില്‍ നിന്നോ കോളേജുകളില്‍ നിന്നോ യൂണിവേഴിറ്റി, കോച്ചിങ് സെന്ററുകളില്‍ നിന്നോ ഉള്ള തിരിച്ചറിയല്‍ കാര്‍ഡുകള്‍ അനുവദനീയമല്ല.
ഭക്ഷണ പദാര്‍ത്ഥങ്ങളോ, വെള്ളമോ പരീക്ഷാ ഹാളില്‍ കൊണ്ടു പോകരുത്.
വാച്ച് ധരിച്ചുകൊണ്ട് പരീക്ഷാ ഹാളില്‍ പ്രവേശിക്കരുത്. ഒരു വിധത്തിലുള്ള ഇലക്ട്രോണിക്, മെറ്റാലിക് ഉപകരണങ്ങളും പരീക്ഷാ ഹാളില്‍ അനുവദിക്കില്ല.
ആധാര്‍ നമ്പര്‍ ഇല്ലാത്ത ആധാര്‍കാര്‍ഡ് എന്റോള്‍മെന്റ് റെസീപ്റ്റുകള്‍ അനുവദനീയമല്ല.
മൊബൈല്‍ ഫോണ്‍, ഇയര്‍ഫോണ്‍, മൈക്രോഫോണ്‍, പേജര്‍, കാല്‍ക്കുലേറ്റര്‍, ഡോക്യു-പെന്‍, സ്ലൈഡ് റൂള്‍സ്, ലോഗ് ടേബിള്‍സ്, ക്യാമറ, ടേപ്പ് റെക്കോര്‍ഡര്‍ എന്നിവ അനുവദനീയമല്ല.
JEE Main 2019: പ്രത്യേക പരിഗണനകള്‍
ഡയബറ്റിക് ആയ വിദ്യാര്‍ഥികള്‍ക്ക് ഷുഗര്‍ ടാബ്ലറ്റ്/പഴം, ആപ്പിള്‍, ഓറഞ്ച് പോലുള്ള പഴവര്‍ഗങ്ങള്‍, ട്രാന്‍സ്പേരന്റ് വാട്ടര്‍ബോട്ടില്‍ എന്നിവ കൊണ്ടുപോകാം.
പേന, പെന്‍സില്‍, പേപ്പര്‍ എന്നിവ പരീക്ഷാകേന്ദ്രത്തില്‍നിന്ന് നല്‍കും.
JEE Main 2019: അറ്റന്‍ഡന്‍സ് മാര്‍ക്ക് ചെയ്യേണ്ട വിധം
ഇന്‍വിജിലേറ്റര്‍ നല്കുന്ന അറ്റന്‍ഡന്‍സ് ഷീറ്റില്‍ ആവശ്യമായ വിവരങ്ങള്‍ നല്കി പൂരിപ്പിക്കേണ്ടതാണ്. ഒപ്പും വിരലടയാളവും പതിപ്പിക്കേണം. അപേക്ഷാ ഫോമില്‍ ഉപയോഗിച്ച കളര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ പതിപ്പിക്കണം.