Latest News
സംസ്ഥാനത്ത് മേയ് എട്ടു മുതൽ 16 വരെ സമ്പൂർണ ലോക്ക്ഡൗൺ

Jee Advanced Result 2018: ഐ ഐ ടി പ്രവേശന പരീക്ഷാ ഫലം ഇന്ന് രാവിലെ 10 മണിയ്ക്ക്, jeeadv.nic.in എന്ന വെബ്‌ സൈറ്റ് പരിശോധിക്കുക

IIT, Jee Advanced Result 2018: ഫലം ഇന്ന് രാവിലെ 10 മണിയ്ക്ക്

Jee Advance 2018 Result

JEE Advanced 2018 Result: രാജ്യത്തെ വിവിധ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ഐ ഐ ടി)കളിലേക്കുള്ള ജോയിന്റ് എന്ട്രന്‍സ് എക്സാമിനേഷന്‍ (JEE) Advanced ഫലം ഇന്ന് പ്രഖ്യാപിക്കും. ഐ ഐ ടി കാണ്‍പൂര്‍ ആണ് ഫലം പ്രഖ്യാപിക്കുക. ഫലങ്ങള്‍ അറിയാനായി ഔദ്യോഗിക വെബ്‌സൈറ്റ് ആയ jeeadv.nic.in ആണ് പരിശോധിക്കേണ്ടത്. വിദ്യാര്‍ഥികള്‍ പരീക്ഷയില്‍ നേടിയ സ്കോര്‍ (examination scores), ഓള്‍ ഇന്ത്യാ തലത്തില്‍ കരസ്ഥമാക്കിയ റാങ്ക് (All India Ranks-AIR) എന്നിവയും ഇന്ന് തന്നെ പുറത്തു വരും. മെയ്‌ 20നാണ് രാജ്യത്തെ വിവിധ സെന്റരുകളിലായി ജോയിന്റ് എന്ട്രന്‍സ് എക്സാമിനേഷന്‍ (JEE) നടന്നത്.

സെല്‍ഫോണ്‍ മുഖാന്തരം രജിസ്റ്റര്‍ ചെയ്തിട്ടുള്ളവര്‍ക്ക് എസ് എം എസ് വഴി ഫലം അയയ്ക്കും. പരീക്ഷാര്‍ഥികള്‍ക്ക് ഓരോരുത്തര്‍ക്കും പ്രത്യേകം റാങ്ക് കാര്‍ഡ്‌ അയയ്ക്കുന്നതല്ല.

ജൂണ്‍ 15 മുതല്‍ സീറ്റ്‌ അലോക്കേഷന്‍ ആരംഭിക്കും. ഇത്യാദ്യമായാണ് പൂര്‍ണ്ണമായും ഓണ്‍ലൈനില്‍ JEE Advanced പരീക്ഷ നടത്തപ്പെടുന്നത്. തെരെഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ശാസ്ത്ര വിഷയങ്ങളിലോ ആര്‍ക്കിടെക്ച്ചറിലോ ബാച്ചിലര്‍, ഇന്റെഗ്രേറ്റഡ്‌ മാസ്റ്റര്‍സ്, ബാച്ചിലര്‍-മാസ്റ്റ ഡുവല്‍ ഡിഗ്രീ എടുക്കാന്‍ സഹായകമാകുന്ന അണ്ടര്‍ഗ്രാജൂവെറ്റ് കോഴ്സുകള്‍ക്ക് പ്രവേശനം ലഭിക്കും. ഒരു വിദ്യാര്‍ഥിക്ക് രണ്ടു തവണ JEE (Advanced) പരീക്ഷയില്‍ മത്സരിക്കാം. രാജ്യത്താകമാനം 2.2 ലക്ഷം കുട്ടികളാണ് ഈ വര്‍ഷത്തെ ജോയിന്റ് എന്ട്രന്‍സ് എക്സാമിനേഷന്‍ (JEE) Advanced പരീക്ഷയില്‍ മാറ്റുരയ്ക്കുന്നത്.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Jee advanced result 2018 declared at 10 am check at jeeadv nic in

Next Story
കോണ്‍ഗ്രസ്-ജെഡിഎസ് എംഎല്‍എമാര്‍ ബിജെപിയില്‍ ചേരാന്‍ കാത്തിരിക്കുന്നു: ചൂണ്ടയെറിഞ്ഞ് യെഡ്യൂരപ്പ
The moderation of comments is automated and not cleared manually by malayalam.indianexpress.com