പട്‌ന: കാണാതായ ജെഡിയു വിദ്യാര്‍ത്ഥി നേതാവിന്റെ മൃതദേഹം കണ്ടെത്തി. ആറ് ദിവസങ്ങള്‍ക്ക് മുന്‍പ് കാണാതായ ജെഡിയുവിന്റെ വിദ്യാര്‍ത്ഥി നേതാവ് രാകേഷ് കുമാറിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ഖരാര ഗ്രാമത്തിലെ പാടത്തിനരികിലാണ് മൃതദേഹം കണ്ടെത്തിയത്.

കൊലപാതകത്തിന് പിന്നില്‍ വ്യക്തി വിദ്വേഷമാകാം എന്നാണ് പൊലീസ് പറയുന്നത്. 29 കാരനായ കുമാര്‍ പാര്‍ട്ടിയുടെ വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിന്റെ സംസ്ഥാന ജനറല്‍ സെക്രട്ടറിയാണ്. സ്വന്തം നാട്ടില്‍ നിന്നും ആറ് കിലോമീറ്റര്‍ അകലെയാണ് രാകേഷിന്റെ മൃതദേഹം കണ്ടെത്തിയത്.

രാകേഷിന്റെ വസ്ത്രങ്ങളും ചെരുപ്പും സംഭവ സ്ഥലത്തു നിന്നും മൂന്ന് കിലോമീറ്റര്‍ അകലെയുളള കിണറ്റില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയിട്ടുണ്ട്. സംഭവത്തിന് പിന്നില്‍ രാകേഷിന്റെ പ്രണയത്തിന് ബന്ധമുള്ളതായാണ് പൊലീസിന്റെ സംശയം.

നേരത്തെ രാകേഷിനെ നാല് പേര്‍ ചേര്‍ന്ന് തട്ടിക്കൊണ്ടു പോയെന്നും പൊലീസ് പരാതി ലഭിച്ചിട്ടും അന്വേഷിക്കുന്നില്ലെന്നും രാകേഷിന്റെ കുടുംബം ആരോപിച്ചിരുന്നു.

അന്വേഷണം ഊര്‍ജ്ജിതമാക്കിയെന്നും രാകേഷിനെ അവസാനമായി കണ്ടത് രണ്ട് പേര്‍ക്കൊപ്പമാണെന്നും അവര്‍ക്കായി അന്വേഷണം നടന്നു വരികയാണെന്നും നളന്ദ പൊലീസ് പറഞ്ഞു.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ