/indian-express-malayalam/media/media_files/tucWOObDYTADaJ9Dedq3.jpg)
ഞായറാഴ്ച പട്‌നയിൽ നടക്കുന്ന ഈസ്റ്റേൺ സോണൽ കൗൺസിൽ യോഗത്തിൽ ബിഹാർ മുഖ്യമന്ത്രിയും ജനതാദൾ (യുണൈറ്റഡ്) - ജെഡി (യു)- ചെയർപേഴ്സണുമായ നിതീഷ് കുമാർ പങ്കെടുക്കാനിരിക്കെ, നിതീഷിനെ പ്രതിപക്ഷത്തിന്റെ ദേശീയ മുഖമായി ഉയർത്തിക്കാട്ടാൻ പാർട്ടി ആലോചിക്കുന്നു. ഡിസംബർ 17 ന് നടക്കാനിരിക്കുന്ന ഇന്ത്യ ബ്ലോക്ക് മീറ്റിങ്ങിൽ എന്ത് സംഭവിച്ചാലും ഈ നിലപാട് പരസ്യമാക്കിയേക്കും.
10 ദിവസത്തിനുള്ളിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെയും എല്ലാ പ്രതിപക്ഷ നേതാക്കളെയും കാണുമെന്നതിനാൽ ഇത് അദ്ദേഹത്തിന്റെ ട്രൈഡ് ആൻഡ് ടെസ്റ്റഡ് ട്വിൻ -ട്രാക്ക് രാഷ്ട്രീയത്തിന്റെ ഭാഗമാകും.
നിതീഷ് തന്റെ പ്രധാനമന്ത്രി മോഹത്തിന് ഊന്നൽ നൽകുന്നുണ്ടാകില്ല, എന്നാൽ മുതിർന്ന ജെഡി(യു) നേതാക്കൾ അദ്ദേഹത്തെ ഭാവി പ്രധാനമന്ത്രിയായി ഉയർത്തിക്കാട്ടുന്നു. നിതീഷിന് നിർണായക സ്ഥാനം ലഭിക്കുന്നതിനായി, ഇന്ത്യൻ ബ്ലോക്ക് മീറ്റിന് മുന്നോടിയായുള്ള രാഷ്ട്രീയ വിലപേശലിന്റെ ഭാഗമായും ഇതിനെ കാണുന്നു.
“ആരംഭത്തിൽ, നിതീഷിന് എന്തെങ്കിലും സ്ഥാനം നൽകാൻ ഞങ്ങൾ ഇന്ത്യാ ബ്ലോക്കിന് മുന്നിൽ ഒരു നിബന്ധനയും വയ്ക്കുന്നില്ലെന്ന് വ്യക്തമാക്കാം. എന്നാൽ ഞങ്ങൾ ആസൂത്രണം ചെയ്തിരിക്കുന്നത് ബിഹാറിന് പുറത്തുള്ള ആശയവിനിമയങ്ങളുടെ ഒരു പരമ്പരയാണ്. ഫുൽപൂർ, മിർസാപൂർ, വാരണാസി എന്നിവിടങ്ങളിലേക്ക് ഞങ്ങളുടെ യുപി യൂണിറ്റ് അദ്ദേഹത്തെ ക്ഷണിച്ചു. ജനുവരിയിൽ യുപിയിലേക്കുള്ള അദ്ദേഹത്തിന്റെ യാത്ര ഞങ്ങൾ ഷെഡ്യൂൾ ചെയ്യുന്നു.” എന്ന് ജെഡിയു (യു) മുഖ്യ ദേശീയ വക്താവ് കെസി ത്യാഗി ഇന്ത്യൻ എക്‌സ്‌പ്രസ്സിനോട് പറഞ്ഞു.
ജാർഖണ്ഡിൽ നിന്ന് മുഖ്യമന്ത്രിക്കും ക്ഷണം ലഭിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. “കൂടാതെ, ഹരിയാനയിൽ നിന്നും മഹാരാഷ്ട്രയിൽ നിന്നുമുള്ള ചില ജാതി സംഘടനകളും സാമൂഹിക ഗ്രൂപ്പുകളും അദ്ദേഹത്തെ ക്ഷണിച്ചിട്ടുണ്ട്. ബീഹാർ ജാതി സർവ്വേ റിപ്പോർട്ട് ദേശീയതലത്തിൽ അനുരണനം സൃഷ്ടിച്ചിട്ടുണ്ട്, നിതീഷ് കുമാർ ഇതിനകം തന്നെ തന്റെ സോഷ്യലിസ്റ്റ്, വികസന രാഷ്ട്രീയം മുന്നോട്ട് വെക്കുന്നുണ്ടെന്നും ത്യാഗി പറഞ്ഞു. ജനുവരിക്ക് ശേഷമായിരിക്കും നിതീഷ് ഈ പര്യടനങ്ങളെല്ലാം നടത്തുക.
അടുത്തിടെ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിലെ മോശം പ്രകടനത്തിന് ശേഷം ജെഡി(യു) കോൺഗ്രസുമായി ശക്തമായി വിലപേശാൻ ശ്രമിച്ചിരുന്നോ എന്ന ചോദ്യത്തിന് “ഞങ്ങൾ ഒരിക്കലും നിസ്സാര രാഷ്ട്രീയം അവലംബിക്കുന്നില്ല. ഇത് ജെ ഡി(യു)വി ന്റെ പ്രോഗ്രാമാണ്, ഇന്ത്യാ ബ്ലോക്ക് എന്തെങ്കിലും തീരുമാനിക്കുകയാണെങ്കിൽ, അത് ഉൾക്കൊള്ളാൻ കഴിയും. ലോകസഭാ തിരഞ്ഞെടുപ്പ് വിദൂരമല്ല. നമ്മൾ ഒരുമിച്ച് പ്രവർത്തിക്കണം.” ത്യാഗി പറഞ്ഞു.
ഈസ്റ്റേൺ സോണൽ കൗൺസിൽ മീറ്റിങ്ങിൽ നിതീഷ് പങ്കെടുക്കുന്നതിനെക്കുറിച്ച് ചോദിച്ചപ്പോൾ, “മുഖ്യമന്ത്രി എന്ന നിലയിൽ താൻ അതിൽ പങ്കെടുക്കുമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രിയുമായി ബിഹാറിന്റെ ആശങ്കകൾ ഉന്നയിക്കുമെന്നും നിതീഷ് ഇതിനകം വ്യക്തമാക്കിയിട്ടുണ്ട്. അതിൽ വേറെ രാഷ്ട്രീയ അർത്ഥമൊന്നും ചികഞ്ഞെടുക്കേണ്ടതില്ലെന്ന്.” ത്യാഗി പറഞ്ഞു.
അടുത്തിടെ നടന്ന നിയമസഭാ തിരഞ്ഞെടുപ്പ് പ്രതിപക്ഷം വേഗത്തിൽ ഒന്നിക്കാനും സീറ്റ് വിഭജനം തീരുമാനിക്കാനും സംയുക്ത റാലികൾ പ്രഖ്യാപിക്കാനുമുള്ള ഓർമ്മപ്പെടുത്തലാണെന്നും ത്യാഗി പറഞ്ഞു. “സമയം വേഗത്തിൽ കടന്നുപോകുന്നു. നമ്മൾ തന്ത്രം മെനയണം. ആവശ്യത്തിന് ചർച്ചകൾ നടന്നിട്ടുണ്ട്,” അദ്ദേഹം വിശദീകരിച്ചു.
Read in English: JD(U) steps up push for Nitish Kumar as Oppn face, lines up tours after INDIA huddle
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.