/indian-express-malayalam/media/media_files/uploads/2020/02/nitish-kumar-iemalayalam.jpg)
പട്‌ന: ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ മതപരിവര്‍ത്തനം തടയുന്നതിനുള്ള നിയമം കൊണ്ടുവരുന്ന പശ്ചാത്തലത്തിൽ ഇതിനെതിരെ വിമർശനവുമായി ബിഹാറിലെ എൻഡിഎ സഖ്യകക്ഷിയായ ജനതാദൾ യുണൈറ്റഡ്. ഈ നിയമങ്ങള്‍ സമൂഹത്തില്‍ വിദ്വേഷവും വിഭജനവും സൃഷ്ടിക്കുന്നുവെന്ന് ജെഡിയു വാക്താവ് കെ.സി.ത്യാഗി പറഞ്ഞു.
"ലവ് ജിഹാദ് എന്ന പേരില്‍ രാജ്യത്ത് വിദ്വേഷത്തിന്റെയും വിഭജനത്തിന്റെയും അന്തരീക്ഷം സൃഷ്ടിക്കപ്പെടുന്നു. പ്രായപൂര്‍ത്തിയായ രണ്ടുപേര്‍ക്ക് മതം, അല്ലെങ്കില്‍ ജാതി എന്നിവ പരിഗണിക്കാതെ തങ്ങൾക്ക് ഇഷ്ടമുള്ള ജീവിത പങ്കാളികളെ തിരഞ്ഞെടുക്കാന്‍ ഭരണഘടന സ്വാതന്ത്ര്യം നല്‍കുന്നു." ത്യാഗി പറഞ്ഞു. ഈ വിഷയങ്ങളില്‍ പാസാക്കുന്ന നിയമങ്ങള്‍ക്ക് എതിരാണ് പാര്‍ട്ടിയെന്നും അദ്ദേഹം കൂട്ടേച്ചര്‍ത്തു. പട്‌നയില്‍ നടന്ന പാര്‍ട്ടി ദേശീയ എക്‌സിക്യുട്ടീവ് കമ്മിറ്റി യോഗത്തിൽ ബിജെപി സര്‍ക്കാരുകളുടെ മതപരിവർത്തന നിയമത്തിനെതിരെ ജെഡിയു പ്രമേയം പാസാക്കി.
ഡോ. റാം മനോഹർ ലോഹിയയുടെ കാലം മുതൽ ജാതിയും മതവും നോക്കാതെ വിവാഹം കഴിക്കാനുള്ള മുതിർന്നവരുടെ അവകാശം സോഷ്യലിസ്റ്റുകൾ ഉയർത്തിപ്പിടിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞദിവസം മധ്യപ്രദേശ് സർക്കാരും നിർബന്ധിത മതപരിവർത്തനത്തിനെതിരായ നിയമം കൊണ്ടുവന്നിരുന്നു. 10 വർഷം വരെ തടവും ഒരു ലക്ഷം രൂപ പിഴയുമാണ് ശിക്ഷ. ഇതിന് ശനിയാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി. അടുത്തയാഴ്ച ചേരുന്ന മധ്യപ്രദേശ് നിയമസഭാ സമ്മേളനത്തില്‍ ബില്ലവതരിപ്പിക്കുമെന്നാണ് സൂചന.
കഴിഞ്ഞ മാസം ഉത്തർപ്രദേശിൽ ബിജെപി സർക്കാർ പുറത്തിറക്കിയ ഓർഡിനൻസിന് സമാനമാണ് ബിൽ.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.