പട്‌ന: മുതിർന്ന ജനതാദൾ (യുണൈഡറ്റഡ്) നേതാവ് കൈലാഷ് മാഹ്‌ട്ടോ വെടിയേറ്റു മരിച്ചതായി വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു. ബിഹാറിലെ കാത്തിഹാറിലെ ബരാരി പൊലീസ് സ്റ്റേഷൻ ഭാഗത്തുവച്ചാണ് വെടിയേറ്റതെന്നും നാലു അഞ്ചു റൗണ്ട് വെടിവച്ചുവെന്നും പൊലീസ് പറയുന്നു.
സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായും ഉടൻ തന്നെ പ്രതികളെ പിടികൂടുമെന്നും പൊലീസ് ഓഫിസർ ഓം പ്രകാശ് എഎൻഐയോടു പറഞ്ഞു.4-5 റൗണ്ട് വെടിയേറ്റിട്ടുണ്ട്. പോസ്റ്റോമോർട്ടം റിപ്പോർട്ട് ലഭിച്ചശേഷമേ കൂടുതൽ വിവരങ്ങൾ പറയാനാകൂവെന്നും അദ്ദേഹം പറഞ്ഞു.