ജെഡിഎസ് ജനറല്‍ സെക്രട്ടറി ഡാനിഷ് അലി ബിഎസ്‌പിയില്‍

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനൊപ്പം സഖ്യമായാണ് ജെഡിഎസ് കര്‍ണാടകയില്‍ മത്സരിക്കുക

Danish Ali, JDS, BSP

ന്യൂഡല്‍ഹി: ജനതാദള്‍ എസ് (ജെഡിഎസ്) ജനറല്‍ സെക്രട്ടറി ഡാനിഷ് അലി പാര്‍ട്ടി അംഗത്വം രാജിവച്ച് ബഹുജന്‍ സമാജ് വാദി പാര്‍ട്ടിയില്‍ (ബിഎസ്‌പി) ചേര്‍ന്നു. ബിഎസ്‌പി അഖിലേന്ത്യ ജനറല്‍ സെക്രട്ടറി സതീഷ് മിശ്രയാണ് ഡാനിഷ് അലിയെ പൂച്ചെണ്ട് നല്‍കി സ്വീകരിച്ചത്.

ജനതാദളിന്റെ യുപി ഘടകം അത്ര ശക്തമല്ലെന്ന വിമര്‍ശനം ഉന്നയിച്ചാണ് ഡാനിഷ് അലി പാര്‍ട്ടി വിട്ടത്. കരുത്തുറ്റ നേതൃത്വത്തിനൊപ്പം പ്രവര്‍ത്തിക്കാനാണ് ബിഎസ്‌പിയില്‍ ചേരുന്നതെന്ന് അലി പറഞ്ഞു. താന്‍ ആത്മാര്‍ത്ഥമായാണ് ജെഡിഎസിന് വേണ്ടി പ്രവര്‍ത്തിച്ചതെന്ന് പറഞ്ഞ അലി ജെഡിഎസ് തലവന്‍ എച്ച്.ഡി.ദേവഗൗഡയുടെ അനുഗ്രഹം തേടിയാണ് ബിഎസ്‌പിക്കൊപ്പം ചേര്‍ന്നതെന്നും കൂട്ടിച്ചേര്‍ത്തു.

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനൊപ്പം സഖ്യമായാണ് ജെഡിഎസ് കര്‍ണാടകയില്‍ മത്സരിക്കാന്‍ ഒരുങ്ങുന്നത്. ഇതിനിടയിലാണ് ഡാനിഷ് അലിയുടെ കൂടുമാറ്റം. കര്‍ണാടകയിലെ 28 സീറ്റുകളില്‍ 20 ഇടത്ത് കോണ്‍ഗ്രസും എട്ട് സീറ്റുകളില്‍ ജെഡിഎസുമാണ് മത്സരിക്കുക.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Jds general secretary danish ali bsp indian politics

Next Story
പിതാവിനെ മരണക്കയത്തില്‍ നിന്ന് രക്ഷിച്ച് യുവാവ് യാത്രയായിMumbai bridge accident, മുംബൈ മേൽപ്പാലം അപകടം, ie malayalam, ഐ ഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com