സിംല: ഹിമാചൽ പ്രദേശ് മുഖ്യമന്ത്രിമായി ജയറാം താക്കൂർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഷിംലയിലെ റിഡ്ജ് മൈതാനത്തായിരുന്നു ചടങ്ങുകൾ. പ്രധാനമന്ത്രി നരേന്ദ്രമോദി, ബിജെപി അധ്യക്ഷൻ അമിത് ഷാ, എൻഡിഎയുടെ 13 സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ, കേന്ദ്രമന്ത്രിമാർ എന്നിവർ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുത്തു.

ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാർഥിയായിരുന്ന പ്രേംകുമാർ ധൂമൽ പരാജയപ്പെട്ടതോടെയാണ് ജയറാം താക്കൂറിന് മുഖ്യമന്ത്രിയാകാൻ അവസരം ലഭിച്ചത്. പാർട്ടി വലിയ മുന്നേറ്റം ഉണ്ടാക്കിയ ഹിമാചലിൽ ഇത്തവണ 48 സീറ്റുകളാണ് ബിജെപി നേടിയത്. ഭരണപക്ഷമായിരുന്ന കോൺഗ്രസിന് വെറും 20 സീറ്റുകളാണ് നേടാനായത്. ഭരണവിരുദ്ധ വികാരമാണ് ശക്തികേന്ദ്രമായ ഹിമാചലിൽ കോൺഗ്രസിന് തിരിച്ചടി നൽകിയത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ