/indian-express-malayalam/media/media_files/uploads/2017/02/deepa-jayalalithaa.jpg)
ചെന്നൈ: ശശികല മുഖ്യമന്ത്രിയാകുന്ന ദിനം തമിഴ്നാടിന് കറുത്ത ദിനമെന്ന് തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ അനന്തരവള്‍ ദീപ ജയകുമാര്‍. ജയലളിതയുടെ മരണത്തെ കുറിച്ചുള്ള ദുരൂഹതകള്‍ അവസാനിച്ചിട്ടില്ലെന്നും ചെന്നൈയില്‍ ദീപ മാധ്യമങ്ങളോട് പറഞ്ഞു. തമിഴ്നാടിന്റെ നിലവിലത്തെ അവസ്ഥയില്‍ ആശങ്കയുണ്ട്. തിരഞ്ഞെടുപ്പില്‍ താന്‍ മത്സരിക്കുമെന്നും ദീപ പറഞ്ഞു. തനിക്ക് എല്ലാ മേഖലകളില്‍ നിന്നും പിന്തുണ ലഭിക്കുന്നുണ്ടെന്ന് അറിയിച്ച ദീപ പുതിയ രാഷ്ട്രീയ പാര്‍ട്ടിയുടെ പ്രഖ്യാപനം ഈ മാസം 24ന് ഉണ്ടാകുമെന്നും വ്യക്തമാക്കി.
ശശികലയ്ക്ക് അല്ല ജനങ്ങള്‍ വോട്ട് ചെയ്തത്. ഇത് തമിഴ്നാടിന് ദുഃഖകരമായ സാഹചര്യമാണ്. ആശുപത്രിയിലെ സംഭവങ്ങളില്‍ സംശയമുണ്ടെന്ന് പറഞ്ഞ ദീപ ഡോക്ടറുടെ വിശദീകരണം തൃപ്തികരമല്ലെന്നു അറിയിച്ചു. ജയലളിതയെ എങ്ങനെയാണ് ചികിത്സിച്ചത് എന്നല്ല ഞങ്ങള്‍ക്ക് അറിയേണ്ടത്. എന്ത് രോഗത്തിനാണ് ചികിത്സിച്ചത് എന്നാണ് അറിയേണ്ടതെന്നും ദീപ പറഞ്ഞു. പോയസ് ഗാര്‍ഡനിലുണ്ടായ വാക്കു തര്‍ക്കത്തെ തുടര്‍ന്ന് ജയലളിതയെ ആരോ പിടിച്ച് തള്ളിയെന്ന് എഐഎഡിഎംകെ നേതാവ് പിഎച്ച് പാണ്ഡ്യന്‍ ആരോപിച്ചതിന് പിന്നാലെയാണ് ദുരൂഹത ആരോപിച്ച് ദീപയും രംഗത്തെത്തിയത്. തമിഴ്‌നാട് മുഖ്യമന്ത്രിയായിരുന്ന ജയലളിതയുടെ ഏക സഹോദരനായ ജയകുമാറിന്റെ മകളാണ് ദീപ.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us