ചെ​ന്നൈ: ത​മി​ഴ്നാ​ട് മു​ൻ മു​ഖ്യ​മ​ന്ത്രി ജ​യ​ല​ളി​ത​യു​ടെ മ​ര​ണ​ത്തെപ്പറ്റി അന്വേഷിക്കാൻ ജുഡീഷ്യൽ കമ്മീഷനെ നിയമിച്ചു. റി​ട്ട​യ​ഡ് ജ​ഡ്ജി അ​റു​മു​ഖ​സ്വാ​മി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​ത്തെ​യാ​ണ് തമിഴ്നാട് സർക്കാർ നിയമിച്ചിട്ടുള്ളത്. ജ​യ​ല​ളി​ത​യു​ടെ മ​ര​ണ​ത്തി​ൽ ജുഡീഷ്യൽ അന്വേഷണം നടത്തുമെന്ന് മു​ഖ്യ​മ​ന്ത്രി കെ.​പ​ള​നി​സ്വാ​മി ക​ഴി​ഞ്ഞ​മാ​സം അ​റി​യി​ച്ചി​രു​ന്നു. ക​ഴി​ഞ്ഞ വ​ർ​ഷം സെ​പ്റ്റം​ബ​ർ 22നാ​ണ് ജ​യ​ല​ളി​ത​യെ അ​പ്പോ​ളോ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്കു​ന്ന​ത്. 75 ദി​വ​സ​ത്തെ ആ​ശു​പ​ത്രി വാ​സ​ത്തി​നു​ശേ​ഷം ഡി​സം​ബ​ർ 5ന് ​ജ​യ​ല​ളി​ത മ​രിക്കുകയായിരുന്നു.

ചികിത്സയിലായിരിക്കുമ്പോൾ ജയലളിതയക്ക് എന്താണ് സംഭവിച്ചത് എന്ന കാര്യത്തിൽ വ്യത്യസ്തമായ വാർത്തകളാണ് പ്രചരിച്ചത്. അപ്പോളോ ആശുപത്രിയില്‍ കിടക്കുന്ന സമയത്ത് ജയലളിത ഭക്ഷണം കഴിച്ചതായും ആളുകളെ കാണുന്നതായും വനം വകുപ്പ് മന്ത്രി സി.ശ്രീനിവാസന്‍ പറഞ്ഞിരുന്നു. എന്നാൽ ഇത് പിന്നീട് കള്ളമായിരുന്നുവെന്ന് അദ്ദേഹം തന്നെ സമ്മതിച്ചിരുന്നു. ഇതിനിടെ തോഴിയായിരുന്ന ശശികല മാത്രമാണ് ജയലളിതയെ നിരന്തരം കണ്ടിരുന്നത് എന്ന തരത്തിലുളള വാർത്തകളും പുറത്ത് വന്നിട്ടുണ്ട്.

ജയലളിതയുടെ മരണം സംബന്ധിച്ച് അപ്പോളോ അധികൃതർ വിശദീകരണം നൽകിയിട്ടുണ്ടെങ്കിലും വിവിധ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിലാണ് ജുഡീഷ്യൽ അന്വേഷണം നടത്തുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ