ചെന്നൈ: അപ്പോളോ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ അന്തരിച്ച തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ ഭക്ഷണ ചെലവ് ഒരു കോടി രൂപയ്ക്ക് മുകളിലാണെന്ന് ആശുപത്രി അധികൃതര്‍. ജസ്റ്റിസ് എ. അറുമുഖസ്വാമി നയിക്കുന്ന അന്വേഷണ സംഘത്തിന് മുമ്പാകെയാണ് അപ്പോളോ ആശുപത്രി ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
ജയലളിതയുടെ മരണത്തിലേക്ക് നയിച്ച സാഹചര്യം അന്വേഷിക്കുന്നത് എ. അറുമുഖന്റെ നേതൃത്വത്തിലാണ്. 1 കോടി 17 ലക്ഷം രൂപയുടെ ബില്ലാണ് അപ്പോളോ ആശുപത്രി അന്വേഷണ സമിതിക്ക് കൈമാറിയത്. ചികിത്സാ ചെലവിന് പുറമെ ഭക്ഷണത്തിന് മാത്രമായുളള ചെലവാണിത്.
2016 ഡിസംബര്‍ 5നാണ് അപ്പോളോയില്‍ വെച്ച് ജയലളിത മരണപ്പെട്ടിരുന്നത്. ഏറെ നാള്‍ ചികിത്സയില്‍ കഴിഞ്ഞ ശേഷമായിരുന്നു ജയലളിത മരണപ്പെട്ടിരുന്നത്.ജയലളിതയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് അന്ന് തന്നെ ആരോപണം ഉയര്‍ന്നിരുന്നു. തുടര്‍ന്നാണ് സര്‍ക്കാര്‍ അന്വേഷണ സമിതിയെ നിയോഗിച്ചത്. ജയലളിതയുടെ മരണം സംബന്ധിച്ച ദുരൂഹത നീക്കണമെന്ന് നിരവധി സംഘടനകള്‍ ആവശ്യപ്പെട്ടിരുന്നു.