ചെന്നൈ: ജയലളിതയുടെ സഹോദര പുത്രി ദീപ ജയകുമാർ പുതിയ സംഘടന രൂപീകരിച്ചു. ‘എംജിആർ അമ്മ ദീപാ പേരവൈ’ എന്നാണ് സംഘടനയുടെ പേര്. ജയലളിതയുടെ സ്വപ്ന പദ്ധതികൾ പ്രാവർത്തികമാക്കുന്നതിനാണ് പ്രഥമ പരിഗണന നൽകുന്നതെന്ന് ദീപ പറഞ്ഞു. തമിഴ്നാട്ടിൽ ജനാധിപത്യം കൊല ചെയ്യപ്പെട്ടു. അണ്ണാ ഡിഎംകെയെ ഗൂഢാലോചന സംഘത്തിന്റെ കയ്യിൽനിന്നും മോചിപ്പിക്കും. ജയലളിതയുടെ മണ്ഡലമായ ആർകെ നഗറിൽ നിന്നും തിരഞ്ഞെടുപ്പിൽ മൽസരിക്കുമെന്നും വിജയം തനിക്കായിരിക്കുമെന്നും ദീപ പറഞ്ഞു.

ദീപയുടെ രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച ബോർഡുകൾ നേരത്തെതന്നെ ചെന്നൈ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രത്യക്ഷപ്പെട്ടിരുന്നു. ജയലളിതയെ അനുസ്മരിപ്പിക്കുന്ന തരത്തിലായിരുന്നു പോസ്റ്ററുകൾ. ജയലളിതയുടെ സഹോദരൻ ജയകുമാറിന്റെ മകളാണ് ദീപ ജയകുമാർ.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ