ന്യൂഡല്‍ഹി: ജയലളിതയുടെ മരണത്തെ കുറിച്ചുള്ള അന്വേഷണത്തിന് സുപ്രീം കോടതിയുടെ സ്റ്റേ. ജസ്റ്റിസ് എ.അറുമുഖ സ്വാമി കമ്മീഷന്റെ അന്വേഷണത്തിനാണ് സുപ്രീം കോടതി സ്റ്റേ നല്‍കിയിരിക്കുന്നത്. അപ്പോളോ ആശുപത്രി നല്കിയ ഹര്‍ജിയിലാണ് നടപടി. കമ്മീഷന്റെ നടപടികള്‍ ചോദ്യം ചെയ്താണ് അപ്പോളോ ആശുപത്രി ഹര്‍ജി നല്‍കിയത്. ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി അധ്യക്ഷനായ ബഞ്ചാണ് കേസ് കേട്ടത്. തുടര്‍ അന്വേഷണങ്ങള്‍ക്ക് സ്റ്റേ നല്‍കിയതായി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ മൂന്നംഗ ബഞ്ച് വിധിച്ചു.
Read More: എംജിആറും ജയലളിതയും വീണ്ടും സിനിമയില്‍; കത്തിച്ചു കളയുമെന്ന് എഐഎഡിഎംകെ
2016 ഡിസംബർ 5നാണ് ജയലളിത മരിച്ചത്. ജയലളിതയുടെ മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തിന് 2017 സെപ്റ്റംബർ 25നാണ് തമിഴ്നാട് സർക്കാർ ഉത്തരവിട്ടത്. വിരമിച്ച മദ്രാസ് ഹൈക്കോടതി ജഡ്ജ് ജസ്റ്റിസ് എ.അറുമുഖസ്വാമിയാണ് അന്വേഷണ കമ്മീഷൻ അധ്യക്ഷൻ. ജയലളിതയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ചൂണ്ടികാട്ടി ഒ.പനീർസെൽവം അന്വേഷണം അവശ്യപ്പെടുകയായിരുന്നു. ഈ സാഹചര്യത്തിലാണ് കഴിഞ്ഞ വർഷം തമിഴ്നാട് സർക്കാർ അന്വേഷണ കമ്മീഷനെ നിയോഗിച്ചത്.