scorecardresearch

ജയ്‌ ഷാക്കെതിരായ ആരോപണം ; മോദിയുടെ അഴിമതി വിരുദ്ധ മുദ്രാവാക്യങ്ങള്‍ തട്ടിപ്പെന്ന് കോണ്‍ഗ്രസ്

നോട്ടുനിരോധനം കള്ളപ്പണം വെളുപ്പിക്കാനുള്ള 'ഏറ്റവും വലിയ തട്ടിപ്പായി' വിശദീകരിച്ച കോണ്‍ഗ്രസ് വക്താവ്. "ലോകം കണ്ടത്തില്‍ വച്ച് ഏറ്റവും വലിയ പണം വെളുപ്പിക്കല്‍ കുംഭകോണമായിരുന്നു നോട്ടുനിരോധനം. അതും ദേശസ്നേഹത്തിന്‍റെ ചെലവില്‍" എന്നും ആരോപിച്ചു.

നോട്ടുനിരോധനം കള്ളപ്പണം വെളുപ്പിക്കാനുള്ള 'ഏറ്റവും വലിയ തട്ടിപ്പായി' വിശദീകരിച്ച കോണ്‍ഗ്രസ് വക്താവ്. "ലോകം കണ്ടത്തില്‍ വച്ച് ഏറ്റവും വലിയ പണം വെളുപ്പിക്കല്‍ കുംഭകോണമായിരുന്നു നോട്ടുനിരോധനം. അതും ദേശസ്നേഹത്തിന്‍റെ ചെലവില്‍" എന്നും ആരോപിച്ചു.

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Amit Shah, Narendra Modi

ന്യൂഡല്‍ഹി : ബിജെപി ദേശീയ പ്രസിഡന്റ് അമിത് ഷായുടെ മകന്‍ ജയ്‌ ഷായ്ക്കും നേരെയുയര്‍ന്ന അഴിമതിയാരോപണത്തെ ആയുധമാക്കിയ കോണ്‍ഗ്രസ് ബിജെപിക്കും നരേന്ദ്ര മോദിക്കുമെതിരെയുള്ള അക്രമം തുടര്‍ന്നുകൊണ്ടിരിക്കുന്നു. ബുധനാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അഴിമതി വിരുദ്ധ മുദ്രാവാക്യങ്ങള്‍ 'തട്ടിപ്പാണെന്നു' പറഞ്ഞ കോണ്‍ഗ്രസ് എങ്ങനെയാണ് ഈ ആക്ഷേപം ശ്രദ്ധയില്‍ പെടാത്ത മോദി രാജ്യത്തെ സംരക്ഷിക്കുക എന്നും ആരാഞ്ഞു.

Advertisment

ജയ്‌ ഷായുടെ ഉടമസ്ഥതയിലുള്ള കമ്പനിക്ക് നേരെയുയര്‍ന്ന ആരോപണങ്ങളില്‍ അന്വേഷണം വേണമെന്നു പറഞ്ഞ കോണ്‍ഗ്രസ് വക്താവ് അജോയ് കുമാര്‍. പ്രധാനമന്ത്രി ഇപ്പോള്‍ ഒരു 'പരീക്ഷണം' നേരിടുകയാണ് എന്നും പറഞ്ഞു. അമിത് ഷാ ബിജെപി ദേശീയ പ്രസിഡന്റ് സ്ഥാനം ഒഴിയണം എന്ന് പറഞ്ഞ അജോയ് കുമാര്‍. "ജയ്‌ ഷായുടെ വ്യവസായത്തില്‍ കൈവരിച്ച അസ്വാഭാവിക വളര്‍ച്ചയില്‍ നീതിപൂര്‍വ്വമായ അന്വേഷണം അദ്ദേഹം (പ്രധാനമന്ത്രി) ഉറപ്പുവരുത്തണം" എന്നും പറഞ്ഞു

മോദിയുടെ അഴിമതി വിരുദ്ധ മുദ്രാവാക്യങ്ങളൊക്കെ 'തട്ടിപ്പാണ്' എന്ന് പറഞ്ഞ കോണ്‍ഗ്രസ് വക്താവ്. " ഇത്തരമൊരു ആരോപണം ശ്രദ്ധയില്‍ പെടാത്തയാളാണ് പ്രധാനമന്ത്രിയെങ്കില്‍ എങ്ങനെയാണ് അദ്ദേഹം ഈ നാടിനെ സംരക്ഷിക്കുക" എന്നും ആരാഞ്ഞു. പ്രധാനമന്ത്രി "ഓരോ അഴിമതിയേയും ഒരു പഠിച്ച മൗനം പാലിച്ചുപോവുകയാണ് എന്നും അദ്ദേഹം പറഞ്ഞു.

Read More : 'ബിജെപി പാളയത്തിൽ പട'; അമിത് ഷായുടെ മകൻ ജയ് ഷായ്ക്കെതിരെ അന്വേഷണം വേണമെന്ന് യശ്വന്ത് സിൻഹ

Advertisment

ആദായനികുതി വകുപ്പോ എന്‍ഫോര്‍സ്മെന്‍റ് ഡയറക്ടറോ സിബിഐയോ ജയ്‌ ഷായ്ക്കെതിരെ ഉയര്‍ന്ന ആരോപണത്തെക്കുറിച്ച് സ്വതന്ത്രമായി അന്വേഷിക്കണം എന്നും അതിന്‍റെ മേല്‍നോട്ടത്തിനു രണ്ടു സുപ്രീംകോടതി ജഡ്ജുമാരെയും നിയമിക്കണം എന്നും ആനന്ദ് ആവശ്യപ്പെട്ടു. " അഴിമതിക്കെതിരെ നിലപാടെടുക്കാന്‍ പരാജയപ്പെട്ട സര്‍ക്കാരില്‍ ജനങ്ങള്‍ക്ക് വിശ്വാസം നഷ്ടപ്പെട്ടു. പാക്കിസ്ഥാനില്‍ പോലും രാജ്യത്തെ ഏറ്റവും പ്രമുഖനായൊരാള്‍ക്കെതിരെ പനാമാ പേപ്പറുമായി ബന്ധപ്പെട്ട കേസില്‍ അന്വേഷണം നടത്തുകയും അതുമായി ബന്ധപ്പെട്ട് രാജിവെപ്പിക്കുകയും ചെയ്തു. എന്തിരുന്നാലും, നമ്മുടെ രാജ്യത്ത് ജയ്‌ ഷാക്കെതിരെ ഒരു പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് പോലും വന്നിട്ടില്ല. മോദിജി കാരണം നമ്മള്‍ പാക്കിസ്ഥാനില്‍ നിന്നും പഠിക്കേണം എന്ന് പറയുന്ന അവസ്ഥയിലായി" അദ്ദേഹം പറഞ്ഞു. മുന്‍ യുപിഎ സര്‍ക്കാരിനക്കുറിച്ചും സംസാരിച്ച കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍. "എപ്പോഴൊക്കെ കോണ്‍ഗ്രസിനെതിരെ അഴിമതിയാരോപണം ഉയര്‍ന്നിട്ടുണ്ടോ അപ്പോഴൊക്കെ അന്വേഷണത്തിനു മുമ്പേ അവര്‍ രാജിവേച്ചിട്ടുണ്ട്. ബിജെപിയും അഴിമതിയും പരസ്പരബന്ധിതമാണ്. " അജോയ് കുമാര്‍ പറഞ്ഞു

നോട്ടുനിരോധനം കള്ളപ്പണം വെളുപ്പിക്കാനുള്ള 'ഏറ്റവും വലിയ തട്ടിപ്പായി' വിശദീകരിച്ച കോണ്‍ഗ്രസ് വക്താവ്. "ലോകം കണ്ടത്തില്‍ വച്ച് ഏറ്റവും വലിയ പണം വെളുപ്പിക്കല്‍ കുംഭകോണമായിരുന്നു നോട്ടുനിരോധനം. അതും ദേശസ്നേഹത്തിന്‍റെ ചെലവില്‍" എന്നും ആരോപിച്ചു.

ജയ്‌ ഷാക്കെതിരായി റിപ്പോര്‍ട്ട് ചെയ്ത ഓണ്‍ലൈന്‍ മാധ്യമത്തിനു നേരെ അദ്ദേഹം കൊടുത്ത അപകീര്‍ത്തിപ്പെടുത്തല്‍ കേസിനെ കുറിച്ചും സംസാരിച്ച കോണ്‍ഗ്രസ് നേതാവ്. " അദ്ദേഹം കോടതിയില്‍ പോയത് എന്തുകൊണ്ടും നന്നായി. കോടതി തെളിവിന്‍റെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുമ്പോള്‍ തന്നെ എല്ലാം ഉരുത്തിരിഞ്ഞുവരും" എന്നും അഭിപ്രായപ്പെട്ടു.

Read More : ബേട്ടി ബച്ചാവോവല്ല, അമിത് ഷായുടെ ബേട്ടാ ബച്ചാവോ ആണ് ഇപ്പോള്‍ നടക്കുന്നതെന്ന് രാഹുല്‍ഗാന്ധി

Indian National Congress Corruption Jai Amit Shah Amit Shah

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: