/indian-express-malayalam/media/media_files/BvJgaFnNhXd4xTCM2OMP.jpg)
ബിസിസിഐ സെക്രട്ടറി ജയ് ഷാ (ഇടത്), മുൻ ശ്രീലങ്കൻ ക്യാപ്റ്റൻ അർജുന രണതുംഗ
2023ലെ ഏകദിന ലോകകപ്പിലെ പരാജയത്തിന് ശേഷം ശ്രീലങ്കൻ ക്രിക്കറ്റിനെ തകർത്തതിന് ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ) സെക്രട്ടറി ജയ് ഷായെ വിമർശിച്ച് മുൻ ശ്രീലങ്കൻ ക്യാപ്റ്റൻ അർജുന രണതുംഗ.
“എസ്‌എൽസി (ശ്രീലങ്കയിലെ ക്രിക്കറ്റ് ബോർഡ്) ഉദ്യോഗസ്ഥരും ജയ് ഷായും തമ്മിലുള്ള ബന്ധം കാരണം അവർക്ക് (ബോർഡ് ഓഫ് കൺട്രോൾ ക്രിക്കറ്റ് ഇന്‍ ഇന്ത്യ- ബിസിസിഐ) എസ്‌എൽസിയെ ചവിട്ടിമെതിക്കാനും നിയന്ത്രിക്കാനും കഴിയുമെന്ന ധാരണയിലാണ്,” അർജുന രണതുംഗയെ ഉദ്ധരിച്ച് ശ്രീലങ്കൻ പത്രമായ 'ഡെയ്‌ലി മിറർ' റിപ്പോർട്ട് ചെയ്തു.
"ജയ് ഷായാണ് ശ്രീലങ്ക ക്രിക്കറ്റ് നടത്തുന്നത്. ജയ് ഷായുടെ സമ്മർദ്ദം കാരണം എസ്‌എൽസി തകരുകയാണ്. ഇന്ത്യയിലെ ഒരു മനുഷ്യൻ ശ്രീലങ്കൻ ക്രിക്കറ്റിനെ നശിപ്പിക്കുകയാണ്," ശ്രീലങ്ക 1996 ലോകകപ്പ് നേടിയപ്പോൾ ക്യാപ്റ്റനായിരുന്ന അർജുന രണതുംഗെ കുറ്റപ്പെടുത്തി.
"ഇന്ത്യയുടെ ആഭ്യന്തര മന്ത്രിയായ (അമിത് ഷാ) പിതാവ് കാരണം മാത്രമാണ് അദ്ദേഹം (ജയ് ഷാ)ശക്തനായത്."
കഴിഞ്ഞ ഒരാഴ്‌ചയ്‌ക്കുള്ളിൽ, ശ്രീലങ്കൻ ക്രിക്കറ്റിൽ, കളിക്കളത്തിനകത്തും പുറത്തും ഒരുപാട് കാര്യങ്ങൾ സംഭവിച്ചു.
2025ലെ ചാമ്പ്യൻസ് ട്രോഫിക്ക് യോഗ്യത നേടാനാവാതെ പോയന്റ് പട്ടികയിൽ ശ്രീലങ്ക ഒമ്പതാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു.
ശ്രീലങ്കൻ കായിക മന്ത്രി റോഷൻ രണസിംഗെ എസ് എൽ സി ബോർഡിനെ പുറത്താക്കുകയും അർജുന രണതുംഗയുടെ നേതൃത്വത്തിൽ ഒരു ഇടക്കാല സമിതിയെ നിയമിക്കുകയും ചെയ്തിരുന്നു, എന്നാൽ ബോർഡ് പിരിച്ചുവിട്ട ഒരു ദിവസത്തിന് ശേഷം ശ്രീലങ്കൻ കോടതി, ഈ തീരുമാനത്തിന് 14 ദിവസത്തെ സ്റ്റേ ഉത്തരവ് പുറപ്പെടുവിച്ചുകൊണ്ട് ബോർഡ് പുനഃസ്ഥാപിച്ചു.
ഏതാനും ദിവസങ്ങൾക്കുള്ളിൽ, ബോർഡിന്റെ ഭരണത്തിൽ വിപുലമായ സർക്കാർ ഇടപെടൽ കാരണം ക്രിക്കറ്റ് ബോർഡിനെ ഐസിസി സസ്പെൻഡ് ചെയ്തു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us