/indian-express-malayalam/media/media_files/uploads/2018/08/ahuja.jpg)
ജയ്‌പൂർ: ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിനെ അധിക്ഷേപിച്ച് ബിജെപി എംഎൽഎ. ജവഹർലാൽ നെഹ്റു പണ്ഡിറ്റ് അല്ലെന്നും അദ്ദേഹം ബീഫും പോർക്കും കഴിക്കാറുണ്ടായിരുന്നുവെന്നുമാണ് ബിജെപി എംഎൽഎ പറഞ്ഞിരിക്കുന്നത്. ''നെഹ്റു പണ്ഡിറ്റ് അല്ല. ബീഫും പോർക്കും കഴിക്കുന്ന ഒരാൾക്ക് പണ്ഡിറ്റ് ആവാൻ കഴിയില്ല. മുസ്‌ലിംകളെ സംബന്ധിച്ചിടത്തോളം പന്നി അവർക്ക് അശുദ്ധമാണെന്ന് നമുക്കറിയാം. ഹിന്ദുക്കൾക്ക് പശു പരിശുദ്ധമാണ്'', ബിജെപി എംഎൽഎ ഗ്യാൻ ദേവ് അഹൂജ പറഞ്ഞു.
ആൾവാർ ആൾക്കൂട്ട കൊലപാതകത്തിലും ജെഎൻയു വിഷയത്തിലും അഹൂജ വിവാദ പരാമർശങ്ങൾ നടത്തിയിട്ടുണ്ട്. ജെഎൻയു ക്യാംപസിൽനിന്നും ദിവസവും കോണ്ടം ലഭിക്കുന്നുണ്ടെന്നായിരുന്നു അഹൂജ പറഞ്ഞത്. ജെഎൻയു ക്യാംപസിൽ ദേശവിരുദ്ധ മുദ്രാവാക്യങ്ങൾ ഉയർന്നതുമായി ബന്ധപ്പെട്ട വിഷയത്തിലായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.
#WATCH: BJP MLA Gyan Dev Ahuja says, "Nehru was not a Pandit. One who ate beef and pork, cannot be a Pandit". (10.08.18) pic.twitter.com/faltELOAgr
— ANI (@ANI) August 11, 2018
രാജസ്ഥാനിലെ ആൾവാറിൽ ആൾക്കൂട്ട കൊലപാതകത്തിൽ അഹൂജയുടെ പരാമർശം വിവാദത്തിലായിരുന്നു. ''പശു കടത്തുകാരെ പിടികൂടിയാൽ ആദ്യം അവരെ മരത്തിൽ കെട്ടിയിട്ട് മർദ്ദിക്കും. അതിനുശേഷമായിരിക്കും പൊലീസിനെ അറിയിക്കുക'' എന്നായിരുന്നു അഹൂജ പറഞ്ഞത്.
2017 ഏപ്രിലിൽ ആൾവാറിൽ പശുക്കടത്താരോപിച്ച് തല്ലിക്കൊന്ന പെഹ്ലു ഖാന്റെ മരണത്തെയും അഹൂജ ന്യായീകരിച്ചിട്ടുണ്ട്. ''ഞങ്ങൾ നിയമം കൈയ്യിലെടുക്കാറില്ല. പക്ഷേ അയാളുടെ മരണത്തിൽ ഞങ്ങൾക്ക് പശ്ചാത്താപമില്ല. പശു കടത്തുന്നവർ പശുവിനെ കൊല്ലുന്നവർക്ക് തുല്യമാണ്. അത്തരത്തിലുളളവർക്ക് ഇത്തരത്തിലുളള ശിക്ഷ വളരെ മുൻപേ ലഭിക്കുന്നുണ്ട്. അത് ഇനിയും തുടരും'', അഹൂജ പറഞ്ഞു
1998 ൽ ബിജെപി സ്ഥാനാർത്ഥിയായി മൽസരിച്ചാണ് അഹൂജ ആദ്യം രാജസ്ഥാൻ നിയമസഭയിൽ എത്തുന്നത്. 2003 ൽ പരാജയപ്പെട്ടു. 2008 ലും 2013 ലും തിരഞ്ഞെടുപ്പിൽ വിജയിച്ച് നിയമസഭയിലെത്തി.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us