/indian-express-malayalam/media/media_files/uploads/2018/09/Manvendra-mavendrasingh.jpg)
ന്യൂഡല്‍ഹി: രാജസ്ഥാനിലെ ബി.ജെ.പി എം.എല്‍.എയും മുന്‍ കേന്ദ്രമന്ത്രി ജസ്‍വന്ത് സിങിന്റെ മകനുമായ മന്‍വേന്ദ്ര സിങ് പാര്‍ട്ടി വിട്ടു. തിരഞ്ഞെടുപ്പ് അടുത്ത രാജസ്ഥാനില്‍ ഒരു റാലിയില്‍ വെച്ചാണ് അദ്ദേഹം പരസ്യ പ്രഖ്യാപനം നടത്തിയത്. 'താമരപ്പൂവ് ആയിരുന്നു എനിക്ക് പറ്റിയ അബദ്ധം' എന്ന് സ്വാഭിമാന്‍ റാലിക്കിടെ അദ്ദേഹം പച്ച്പദ്രയില്‍ പറഞ്ഞു.
പച്ച്പദ്രയില്‍ നടന്ന റാലിയില്‍ മന്‍വേന്ദ്രയുടെ പിതാവ് ജസ്‍വന്ത് സിങും ആയിരക്കണക്കിന് അണികളും പങ്കെടുത്തു. ബി.ജെ.പി വിടുന്ന മന്‍വേന്ദ്ര സിങ് കോണ്‍ഗ്രസില്‍ ചേരുമെന്നും അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കുമെന്നുമൊക്കെയുളള വാർത്തകൾ​ പുറത്തുവന്നു കഴിഞ്ഞു.
രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധര രാജെക്കെതിരെ മന്‍വേന്ദ്രയുടെ ഭാര്യ ചിത്ര സിങും രംഗത്തു വന്നിട്ടുണ്ട്. 'സംസ്ഥാനത്ത് വസുന്ധര രാജെ ഗൗരവ് യാത്ര നടത്തുകയാണ്. ബി.ജെ.പിയുടെ പ്രതാപം കാണിക്കാനാണ് യാത്ര. എന്ത് പ്രതാപമാണ് ഈ യാത്രക്കുള്ളത്. അഞ്ച് വര്‍ഷം മുമ്പ് സുരാജ് യാത്ര നടത്തിയിരുന്നു. പക്ഷേ ഈ അഞ്ച് വര്‍ഷം നിരപരാധികളായ എത്രയോ ആളുകളെയാണ് കള്ളക്കേസുകളില്‍ അവര്‍ കുടുക്കിയത്. ജയ്സാല്‍മീറിലും ബര്‍മെറിലുമായി കളളക്കേസുകൾ നിരവധിപേരെയാണ് ബാധിച്ചത് . എന്നിട്ടാണ് ഇപ്പോള്‍ അവര്‍ പ്രതാപ യാത്ര നടത്തുന്നത്. ഈ സര്‍ക്കാരിനെ ജനങ്ങള്‍ താഴെയിറക്കുന്ന ദിവസം വരും. സ്വാഭിമാന്‍ റാലിയില്‍ കഴിയുന്നത്ര ആളുകള്‍ പങ്കെടുക്കണമെന്നും ചിത്ര സിങ് പറഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us