വാഷിങ്ടണ്‍: സമാധാനത്തിനുളള നൊബേലിന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ ജാപ്പനീസ് പ്രധാനമന്ത്രി ഷിന്‍സോ ആബെ നാമനിര്‍ദേശം ചെയ്തു. അമേരിക്കന്‍ സര്‍ക്കാരിന്റെ അപേക്ഷ അനുസരിച്ചാണ് ആബെ ട്രംപിനെ നാമനിര്‍ദേശം ചെയ്തത്. ആബെ തന്നെ നാമനിര്‍ദേശം ചെയ്തതായി ട്രംപും സ്ഥിരീകരിച്ചിട്ടുണ്ട്.
ഉത്തര കൊറിയയുമായി ചര്‍ച്ചയ്ക്ക് മുന്‍കൈ എടുത്ത് സമാധാനം പുനഃസ്ഥാപിക്കാനുളള ശ്രമത്തിനാണ് നാമനിര്‍ദേശം ചെയ്തതെന്നാണ് വിശദീകരണം. നാമനിര്‍ദേശം ചെയ്ത കത്തിന്റെ ‘വളരെ മനോഹരമായ കോപ്പി’ തനിക്ക് ആബെ അയച്ച് തന്നതായി ട്രംപ് പ്രസ്താവനയില്‍ അറിയിച്ചു.
കഴിഞ്ഞ ജൂണിലായിരുന്നു ഉത്തര കൊറിയയും അമേരിക്കയും കൂടിക്കാഴ്ച നടത്തിയത്. കിം ജോങ് ഉന്നും ട്രംപും തമ്മില്‍ നടത്തിയ ചര്‍ച്ചയില്‍ സമാധാനം പുനഃസ്ഥാപിക്കാനുളള ആശയങ്ങളും പങ്കുവച്ചിരുന്നു.