scorecardresearch
Latest News

ഇന്ത്യയിൽ 45 ബില്യണിന്റെ നിക്ഷേപം നടത്താൻ ജപ്പാൻ; ബന്ധം കൂടുതൽ ദൃഢമാകുന്നെന്ന് മോദിയും കിഷിദയും

ലഡാക്കിലെ ഇന്ത്യ-ചൈന അതിർത്തി തർക്കവും ഇരുവരും ചർച്ച ചെയ്തതായി വിദേശകാര്യ സെക്രട്ടറി ഹർഷ് വർധൻ ശ്രിംഗ്ല പറഞ്ഞു

ഇന്ത്യയിൽ 45 ബില്യണിന്റെ നിക്ഷേപം നടത്താൻ ജപ്പാൻ; ബന്ധം കൂടുതൽ ദൃഢമാകുന്നെന്ന് മോദിയും കിഷിദയും
Photo: Praveen Khanna

ന്യൂഡൽഹി: യുക്രൈനെതിരായ റഷ്യയുടെ ആക്രമണം അന്തരാഷ്ട്ര ക്രമം അപ്പാടെ തകർത്ത ഗുരുതര സംഭവമാണെന്ന് ജപ്പാൻ പ്രധാനമന്ത്രി ഫ്യുമിയോ കിഷിദ. ന്യൂഡൽഹിയിലെ ഹൈദരാബാദ് ഹൗസിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ ചർച്ചയിൽ ആയിരുന്നു ജപ്പാൻ പ്രധാനമന്ത്രിയുടെ പരാമർശം. യുക്രൈനെ നേരിട്ട് പരാമർശിക്കാതെ ആയിരുന്നു അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

പുതിയ ജിയോപൊളിറ്റിക്കൽ സംഭവവികാസങ്ങൾ പുതിയ വെല്ലുവിളികൾ ഉണ്ടാക്കുന്നു. ഈ സാഹചര്യത്തിൽ, ഇന്ത്യ-ജപ്പാൻ പങ്കാളിത്തത്തിന്റെ ആഴം ഇരു രാജ്യങ്ങൾക്കും മാത്രമല്ല, ഇന്തോ-പസഫിക് മേഖലയ്ക്കും പ്രധാനമാണ്, ഇത് ലോകത്ത് സമാധാനവും സമൃദ്ധിയും സ്ഥിരതയും പ്രോത്സാഹിപ്പിക്കുമെന്നും മോദി പറഞ്ഞു. പ്രാദേശികവും ആഗോളവുമായ വിഷയങ്ങളിൽ തങ്ങൾ അഭിപ്രായങ്ങൾ പങ്കുവച്ചുവെന്നും വ്യക്തമാക്കിക്കൊണ്ട് അദ്ദേഹം പറഞ്ഞു.

ലഡാക്കിലെ ഇന്ത്യ-ചൈന അതിർത്തി തർക്കവും ഇരുവരും ചർച്ച ചെയ്തതായി വിദേശകാര്യ സെക്രട്ടറി ഹർഷ് വർധൻ ശ്രിംഗ്ല പറഞ്ഞു.

അഞ്ച് വർഷത്തിനുള്ളിൽ ഇന്ത്യയിൽ അഞ്ച് ട്രില്യൺ യെൻ (42 ബില്യൺ ഡോളർ ഏകദേശം 4,500 കോടി രൂപ) നിക്ഷേപിക്കാനുള്ള പദ്ധതിയും ജപ്പാൻ പ്രഖ്യാപിച്ചു.

2014-19 കാലയളവിൽ 3.5 ട്രില്യൺ നിക്ഷേപം നടത്ത ഇരുകൂട്ടരും സമ്മതിച്ച 2014-ലെ നിക്ഷേപ പ്രോത്സാഹന പങ്കാളിത്തത്തിന്റെ തുടർച്ചയാണ് ഇത്. ജപ്പാനിൽ നിന്നുള്ള ഔദ്യോഗിക വികസന സഹായവും നിക്ഷേപവും കണക്കിലെടുത്താൽ, ആ ലക്ഷ്യം പൂർത്തിയാക്കാനായിരുന്നു. ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയിൽ ജാപ്പനീസ് കമ്പനികളുടെ പങ്കാളിത്തം വർധിപ്പിക്കുന്നതിന് പുതിയ പദ്ധതി അവസരമൊരുക്കും.

ഇരുകൂട്ടരുടെയും പ്രത്യേക നയതന്ത്രപരമായ ആഗോള പങ്കാളിത്തം വർധിച്ചതോടെ സാമ്പത്തിക സഹകരണത്തിൽ വരെ കാര്യമായ വളർച്ചയുണ്ടായതിൽ പ്രധാനമന്ത്രിമാർ അഭിനന്ദിച്ചുവെന്ന് സംയുക്ത പ്രസ്താവനയിൽ പറയുന്നു.

“2014ൽ പ്രഖ്യാപിച്ച 3.5 ട്രില്യൺ നിക്ഷേപ ലക്ഷ്യം കൈവരിച്ചതിൽ അവർ സംതൃപ്തി പ്രകടിപ്പിച്ചു. ഇന്ത്യയിലെ ജാപ്പനീസ് നിക്ഷേപകർക്ക് ബിസിനസ് അന്തരീക്ഷം മെച്ചപ്പെടുത്തുന്നതിന് ഇന്ത്യ സ്വീകരിച്ച നടപടികളും സാമ്പത്തിക വളർച്ച വർദ്ധിപ്പിക്കുന്നതിനും ബിസിനസ്സ് ചെയ്യുന്നത് എളുപ്പമാക്കുന്നതിനുമുള്ള മറ്റ് നടപടികളും ചൂണ്ടിക്കാട്ടി, 5 ട്രില്യൺ പൊതു-സ്വകാര്യ നിക്ഷേപവും ധനസഹായവും നൽകാനുള്ള താല്പര്യം അവർ പ്രകടിപ്പിച്ചു. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ജപ്പാൻ ഇന്ത്യയ്ക്ക്, പൊതു-സ്വകാര്യ പദ്ധതികളിൽ ധനസഹായം നൽകും,” പ്രസ്താവനയിൽ പറയുന്നു.

സൈബർ സുരക്ഷയുമായി ബന്ധപ്പെട്ട കരാറുകളിൽ ഇരു കക്ഷികളും ഒപ്പുവെക്കുകയും ശുദ്ധമായ ഊർജ്ജ പങ്കാളിത്തം പ്രഖ്യാപിക്കുകയും ചെയ്തു.

തങ്ങളുടെ വിദേശ, പ്രതിരോധ മന്ത്രിമാർ തമ്മിലുള്ള കൂടിക്കാഴ്ച എത്രയും വേഗം നടത്താൻ ധാരണായായി.

വിവിധ സംസ്ഥാനങ്ങളിലെ ഗതാഗതം, ജലവിതരണം, ഹോർട്ടികൾച്ചർ, ആരോഗ്യം, ജൈവവൈവിധ്യ സംരക്ഷണം തുടങ്ങിയ പദ്ധതികൾക്കായുള്ള 20,400 കോടി രൂപയുടെ വായ്പാ കരാറുകളിലും ഒപ്പുവച്ചു.

മോദിയുമായി ചർച്ച നടത്തിയ ശേഷം, “റഷ്യയുടെ യുക്രൈൻ അധിനിവേശം അന്താരാഷ്ട്ര ക്രമത്തിന്റെ അടിത്തറ ഇളക്കിയ വളരെ ഗുരുതരമായ സംഭവവികാസമാണ്. ഞാൻ എന്റെ അഭിപ്രായം പ്രധാനമന്ത്രി മോദിയോട് പറഞ്ഞിട്ടുണ്ട്. ബലപ്രയോഗത്തിലൂടെ നിലവിലെ സ്ഥിതി മാറ്റാനുള്ള ഏകപക്ഷീയമായ ശ്രമങ്ങൾ ഒരു മേഖലയിലും അനുവദിക്കരുതെന്ന് ഞാൻ അറിയിച്ചു.” പ്രധാനമന്ത്രി എന്ന നിലയിലുള്ള തന്റെ ആദ്യ ഇന്ത്യാ സന്ദർശനം നടത്തിയ കിഷിദ പറഞ്ഞു.

ചർച്ചയുടെ ഭൂരിഭാഗം സമയവും യുക്രൈനിലെ സാഹചര്യത്തെക്കുറിച്ചാണ് സംസാരിച്ചതെന്ന് ജപ്പാൻ പ്രധാനമന്ത്രിയുടെ വക്താവ് ഹികാരിക്കോ ഒനോ പറഞ്ഞു. 110 മിനിറ്റാണ് ഇരുനേതാക്കളും കൂടിക്കാഴ്ച നടത്തിയതെന്നും അവർ പറഞ്ഞു.

റഷ്യയിൽ നിന്നുള്ള ആണവ ഭീഷണികളും ഉന്നയിച്ചു. ആണവായുധം ഉപയോഗിക്കുമെന്ന ഒരു ഭീഷണിയും വെച്ചുപൊറുപ്പിക്കാനാവില്ലെന്ന് ഹിരോഷിമയിൽ നിന്നുള്ള പ്രധാനമന്ത്രിയായ കിഷിദ പറഞ്ഞു. റഷ്യൻ ആക്രമണത്തിൽ രോക്ഷം വ്യക്തമാക്കിയ അദ്ദേഹം ഇത് അന്താരാഷ്ട്ര നിയമത്തിന്റെ വ്യക്തമായ ലംഘനമാണെന്നും പറഞ്ഞു.

യുക്രൈൻ ചർച്ച ചെയ്തതായി വിദേശകാര്യ സെക്രട്ടറിയും വ്യ്കതമാക്കി. പ്രസ്താവനയിൽ റഷ്യൻ ആക്രമണത്തെക്കുറിച്ച് പരാമർശിച്ചിട്ടില്ലെങ്കിലും, “യുക്രൈനിൽ നടന്നുകൊണ്ടിരിക്കുന്ന സംഘർഷത്തെയും മാനുഷിക പ്രതിസന്ധിയെയും കുറിച്ച് പ്രധാനമന്ത്രിമാർ തങ്ങളുടെ ഗുരുതരമായ ഉത്കണ്ഠ പ്രകടിപ്പിക്കുകയും അത് പ്രത്യേകിച്ച് ഇന്തോ-പസഫിക് മേഖലയിൽ ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങൾ വിലയിരുത്തുകയും ചെയ്തു”.

നിലവിലെ ആഗോള ക്രമം യുഎൻ ചാർട്ടർ, അന്താരാഷ്ട്ര നിയമങ്ങൾ, സംസ്ഥാനങ്ങളുടെ പരമാധികാരത്തോടും പ്രാദേശിക സമഗ്രതയോടുമുള്ള ബഹുമാനം എന്നിവയെ അടിസ്ഥാനമാക്കിയുള്ളതാണെന്ന് പ്രസ്താവനയിൽ പറഞ്ഞു. “യുക്രൈനിലെ ആണവ കേന്ദ്രങ്ങളുടെ സുരക്ഷയുടെയും പ്രാധാന്യം അവർ അടിവരയിടുകയും അതിനായി ഐഎഇഎ നടത്തുന്ന സജീവ ശ്രമങ്ങളെ അംഗീകരിക്കുകയും ചെയ്തു,”

“റഷ്യൻ ആക്രമണം ഉടൻ അവസാനിപ്പിക്കണമെന്നും അവർ ആഹ്വാനം ചെയ്തു, സംഘർഷം പരിഹരിക്കുന്നതിന് നയതന്ത്ര ചർച്ചകളല്ലാതെ മറ്റു മാർഗങ്ങളില്ല,” യുക്രൈനില മാനുഷിക പ്രതിസന്ധി പരിഹരിക്കാൻ ഉചിതമായ നടപടികൾ കൈക്കൊള്ളുമെന്ന് നേതാക്കൾ വ്യക്തമാക്കി.

മൂന്നര വർഷത്തിന് ശേഷമാണ് ഇന്ത്യ-ജപ്പാൻ പ്രധാനമന്ത്രിമാർ തമ്മിലുള്ള ചർച്ച നടക്കുന്നത് – 2018 ൽ ജപ്പാനിലാണ് അവസാന ചർച്ച നടന്നത്.

2019ൽ മോദിയും ജാപ്പനീസ് സഹമന്ത്രിയായിരുന്ന ഷിൻസോ ആബെയും തമ്മിൽ ഗുവാഹത്തിയിൽ നടത്താനിരുന്ന ചർച്ച പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധത്തെ തുടർന്ന് റദ്ദാക്കിയിരുന്നു.

Also Read: ലോക സന്തോഷ സൂചിക: ഇന്ത്യയുടെ തട്ട് താഴ്ന്നു തന്നെ; പാക്കിസ്ഥാനും ശ്രീലങ്കയ്ക്കും പിന്നില്‍

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Japanese pm fumio kishida meets narendra modi