1873- വിഖ്യാത സാഹിത്യകാരൻ ജൂൾസ് വെർണെയുടെ “എറൗണ്ട് ദി വേൾഡ് ഇൻ 80 ഡെയ്സ്” ഫ്രാൻസിൽ പിയേർ ജൂൾസ് ഹെറ്റ്സൽ പുറത്തിറക്കി
1874 – പത്തൊൻപതാം നൂറ്റാണ്ടിലെ പ്രമുഖ ആത്മീയാചാര്യൻ രാമലിംഗസ്വാമികൾ അന്തരിച്ചു
1854- വാഷിംഗ്ടണിൽ ആദ്യ തിരഞ്ഞെടുപ്പ് നടന്നു. 1682 വോട്ട് രേഖപ്പെടുത്തി.
1910 ഇന്ത്യൻ ഹരിത വിപ്ലവകാലത്തെ കേന്ദ്ര കൃഷിമന്ത്രി സി. സുബ്രഹ്മണ്യത്തിന്റെ ജന്മദിനം
1913 പ്രശസ്ത ഇന്ത്യൻ ചിത്രകാരി അമൃത ഷേർ ഗിൽ ജനിച്ച ദിവസം
1928- നെതർലന്റസിനും അമേരിക്കയ്ക്കും ഇടയിൽ റേഡിയോ ടെലഫോൺ സ്ഥാപിക്കപ്പെട്ടു
1931 വിഖ്യാത ചലച്ചിത്രകാരൻ ചാർലി ചാപ്ലിന്റെ സിറ്റി ലൈറ്റ്സ് ലോസ് എഞ്ചൽസിലെ തിയേറ്ററിൽ പ്രദർശിപ്പിക്കപ്പെട്ടു
1933- അഡോൾഫ് ഹിറ്റ് ലറെ ജർമ്മനിയുടെ റീച്ച് ചാൻസലറായി പ്രസിഡന്റ് പോൾ വോൺ ഹിന്റൻബർഗ് നിയമിച്ചു
1933 കേരള കോൺഗ്രസ്സ് (എം) നേതാവ് കെ.എം. മാണിയുടെ ജന്മദിനം
1948 ഇന്ത്യയുടെ രാഷ്ട്ര പിതാവ് മഹാത്മ ഗാന്ധിയെ നാഥുറാം വിനായക് ഗോഡ്സെ വെടിവെച്ച് കൊലപ്പെടുത്തി
1948 വിമാനം കണ്ടുപിടിക്കുന്നതിൽ മുഖ്യപങ്ക് വഹിച്ച ഓർവിൽ റൈറ്റിന്റെ ജനനം
1951 ബെൽജിയത്തിലെ കമ്യൂണിസ്റ്റുകൾക്ക് റേഡിയോ പ്രസംഗം നടത്തുന്നതിന് വിലക്ക്
1969 സംഗീത ബാന്റായിരുന്ന ബീറ്റിൽസ്, അവരുടെ അവസാന സംഗീത പരിപാടി അവതരിപ്പിച്ചത് ഈ ദിവസമാണ്
1994 ടെസ്റ്റിൽ 431 വിക്കറ്റ് എന്ന റിച്ചാർഡ് ഹാർഡ് ലിയുടെ നേട്ടത്തിനൊപ്പം കപിൽ ദേവും
2007 മൈക്രോസോഫ്റ്റ് പുതിയ ഓപ്പറേറ്റിങ് സിസ്റ്റമായ വിൻഡോസ് വിസ്റ്റ പുറത്തിറക്കി
2017 ഐഇമലയാളം.കോം എന്ന ഓൺലൈനുമായി ഇന്ത്യൻ എക്സ്പ്രസ് മലയാള മാധ്യരംഗത്തേക്ക് കടന്നുവന്നു